പൊലീസില്‍ അഴിച്ചുപണി, തച്ചങ്കരിയെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നു മാറ്റി

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു
പൊലീസില്‍ അഴിച്ചുപണി, തച്ചങ്കരിയെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നു മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് തലപ്പത്ത് വന്‍ അഴിച്ചുപണി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി.യായ ടോമിന്‍ ജെ. തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് മേധാവിയായും ഫയര്‍ഫോഴ്‌സ് മേധാവി ഡി.ജി.പി. റാങ്കിലുള്ള എ. ഹേമചന്ദ്രനെ െ്രെകംബ്രാഞ്ച് മേധാവിയായും മാറ്റിനിയമിച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. നടിയുടെ കേസ് കശ്യപ് തുടര്‍ന്നും അന്വേഷിക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.

വിജിലന്‍സ് എ.ഡി.ജി.പി. എസ്. അനില്‍കാന്താണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന എസ്. ആനന്ദകൃഷ്ണനെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി.യായി നിയമിച്ചു. കെ.എസ്.ഇ.ബി. വിജിലന്‍സിലുണ്ടായിരുന്ന ടി.കെ. വിനോദ്കുമാറാണ് ഇന്റേണല്‍ സെക്യൂരിറ്റി എ.ഡി.ജി.പി.

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തിന്റെ തലവനും െ്രെകംബ്രാഞ്ച് ഐ.ജി.യുമായ ദിനേന്ദ്ര കശ്യപിന്റെ മാറ്റത്തില്‍ പരക്കെ സംശയം ഉയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ചില്‍നിന്നു മാറ്റി പൊലീസ് ആസ്ഥാനത്ത് നിയമിച്ചതോടെ കേസിന്റെ ചുമതല കശ്യപില്‍നിന്നു മാറും എന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് ഡിജിപി ലോകാ്‌നാഥ് ബെഹറ വിശദീകരണം നല്‍കിയത്. നടിയെ ആക്രമിചച് കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവനായി കശ്യപ് തുടരുമെന്ന് ബെഹറ വ്യക്തമാക്കി. 

െ്രെകംബ്രാഞ്ച് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാളിനെ കെ.എസ്.ഇ.ബി. വിജിലന്‍സിലേക്കുമാറ്റി. ബല്‍റാംകുമാര്‍ ഉപാധ്യായ ആയിരിക്കും പുതിയ െ്രെകംബ്രാഞ്ച് ഐ.ജി. ഇ.ജെ. ജയരാജനാണ് പുതിയ െ്രെകംബ്രാഞ്ച് മേധാവി. സേതുരാമനെ പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചു.

പൊലീസ് ആസ്ഥാനത്ത് എസ്.പി.യായിരുന്ന രാഹുല്‍ ആര്‍. നായര്‍ തൃശ്ശൂരും പി. പ്രകാശ് തിരുവനന്തപുരത്തും കമ്മിഷണര്‍മാരാകും. യതീഷ്ചന്ദ്ര തൃശ്ശൂര്‍ റൂറല്‍ എസ്.പി.യാകും. തിരുവനന്തപുരം ഡി.സി.പി. അരുള്‍ ബി. കൃഷ്ണ വയനാട് എസ്.പി.യാകും. കൊല്ലം റൂറല്‍ എസ്.പി.യായി ബി. അശോകനും ആലപ്പുഴയില്‍ എസ്. സുരേന്ദ്രനുമാണ് നിയമിതമായത്. പി. ജയദേവ് തിരുവനന്തപുരത്തും മെറിന്‍ ജോസഫ് കോഴിക്കോടും കറുപ്പുസ്വാമി എറണാകുളത്തും ക്രമസമാധാനച്ചുമതലയുള്ള ഡി.സി.പി.മാരാകും.

എസ്.പി.മാരായ ജെ. ജയന്തനെ ഐ.സി.ടി.യിലും രാജ്പാല്‍ മീണയെ െ്രെകംബ്രാഞ്ചിലും കെ.കെ. ജയമോഹനെ ഇന്റേണല്‍ സെക്യൂരിറ്റിയിലും എന്‍. വിജയകുമാറിനെ പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി. രണ്ട് ആയും തോംസന്‍ ജോസിനെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലും വി. ഗോപാലകൃഷ്ണനെ എ.ഐ.ജി. ഒന്നായും പി.എസ്. ഗോപിയെ കെ.എ.പി. രണ്ടിലും ജെ. ഹേമചന്ദ്രനാഥിനെ പൊലീസ് ആസ്ഥാനം എസ്.പി.യായുമാണ് നിയമിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com