മെഡിക്കല്‍ കോളജ് കോഴ: എംടി രമേശിനും ആര്‍എസ് വിനോദിനും ലോകായുക്ത നോട്ടീസയച്ചു

മെഡിക്കല്‍ കോളജ് കോഴ: എംടി രമേശിനും ആര്‍എസ് വിനോദിനും ലോകായുക്ത നോട്ടീസയച്ചു

തൃശൂര്‍ വരന്തരപ്പിള്ളിയിലെ ടി എന്‍ മുകുന്ദനാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്.

തിരുവനന്തപുരം: മെഡിക്കല്‍ കോളജിന് അനുമതി നല്‍കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെയും സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന്റെയും പങ്ക് ലോകായുക്ത നേരിട്ട് അന്വേഷിക്കും. തൃശൂര്‍ വരന്തരപ്പിള്ളിയിലെ ടി എന്‍ മുകുന്ദനാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്.

പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് കേസ് ലോകായുക്ത അന്വേഷിക്കുന്നത്. കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മൊഴിയെടുക്കും. കോഴ സ്ഥിരീകരിച്ച ബിജെപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ ഹാജരാക്കാനും ലോകായുക്ത ഉത്തരവിട്ടു. ഈ മാസം 30ന് ഹാജരാകാന്‍ കുമ്മനത്തിന് നോട്ടീസയക്കും. 

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തായത് ബിജെപിയില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. എംടി രമേശ് അടക്കമുള്ള നേതാക്കളെ മനപ്പൂര്‍വ്വം കുടുക്കാനായി ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് മെഡിക്കല്‍ കോഴ ആരോപണമെന്ന് ആര്‍എസ് വിനോദ് അന്ന് ആരോപിച്ചിരുന്നു. വര്‍ക്കല ആര്‍ എസ് മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കാനായി 5.6 കോടി രൂപ ബിജെപി നേതാക്കള്‍ക്ക് നല്‍കിയെന്നാണ് പരാതി. ഇതോടൊപ്പം ചെര്‍പ്പുളശേരിയില്‍ തുടങ്ങാനിരുന്ന മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കാന്‍ അഞ്ചുകോടി രൂപ കോഴ വാങ്ങിയെന്നും പരാതിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com