മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യരേയും ദിലീപിന്റെ ബന്ധുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

തന്റെ കുടുംബം തകര്‍ത്ത നടിയോട് വിദ്വേഷം ഉണ്ടായിരുന്നതായുള്ള ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്
മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യരേയും ദിലീപിന്റെ ബന്ധുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തന്റെ കുടുംബം തകര്‍ത്ത നടിയോട് വിദ്വേഷം ഉണ്ടായിരുന്നതായുള്ള ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മധു വാര്യരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. 

മധു വാര്യരെ കൂടാതെ ദിലീപിന്റെ മറ്റ് മൂന്ന് ബന്ധുക്കളില്‍ നിന്നും ഒരേ സമയമാണ് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. ദിലീപുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ദൂരികരിക്കുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവും ഇതില്‍ ഉള്‍പ്പെടുന്നു. പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com