ശ്രിതയുടെ മൊഴിയെടുത്തു, നടിയുമായി സൗഹൃദം, ദിലീപുമായി പരിചയമില്ലെന്ന് ശ്രിത

ആക്രമിക്കപ്പെട്ട നടി സംഭവത്തിനു ശേഷം ശ്രിതയുടെ വീട്ടില്‍ എത്തിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു
ശ്രിതയുടെ മൊഴിയെടുത്തു, നടിയുമായി സൗഹൃദം, ദിലീപുമായി പരിചയമില്ലെന്ന് ശ്രിത

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ യുവ നടി ശ്രിതയുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ശ്രിതയുടെ ഉളിയന്നൂരിലെ വീട്ടില്‍ എത്തിയാണ് മൊഴിയെടുത്തത്.

ആക്രമിക്കപ്പെട്ട നടി സംഭവത്തിനു ശേഷം ശ്രിതയുടെ വീട്ടില്‍ 
എത്തിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശ്രിതയില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞത്.

നടിയുമായി അടുത്ത സൗഹൃദം ഉണ്ടെന്നും എന്നാല്‍ നടന്‍ ദിലീപുമായി പരിചയമില്ലെന്നും ശ്രിത പൊലീസിനെ അറിയിച്ചതായാണ് സൂചന. നടി ശ്രിതയുടെ വീട്ടില്‍ എത്തിയ സാഹചര്യത്തില്‍ വിവരങ്ങള്‍ ആരായുക മാത്രമാണ് ചെയ്തതെന്ന് അന്വഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com