കടക്ക് പുറത്ത്: ഒരു ഭരണാധികാരി അങ്ങനെ പറയരുതായിരുന്നെന്ന് കാനം രാജേന്ദ്രന്‍

കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറയുരതായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
കടക്ക് പുറത്ത്: ഒരു ഭരണാധികാരി അങ്ങനെ പറയരുതായിരുന്നെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറയുരതായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ നേരത്തെയുണ്ടായിരുന്ന പ്രതികരണത്തിന് വ്യത്യസ്തമായാണ് കാനത്തിന്റെ പ്രതികരണം.

അതേസമയം മുഖ്യമന്ത്രി പറഞ്ഞത് നാട്ടുഭാഷയില്‍ പറഞ്ഞതാവാമെന്നായിരുന്നു ഇക്കാര്യത്തില്‍ കാനത്തിന്റെ ആദ്യനിലപാട്. ഇത് കാര്യമാക്കേണ്ടതില്ലെന്നും എപ്പോഴും അച്ചടി ഭാഷയില്‍ പറയാനാവില്ലല്ലോ എന്നുമായിരുന്നു കാനം പറഞ്ഞത്. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലും രീതിയിലുമാണ് അങ്ങിനെ പറഞ്ഞതെന്ന് അറിയില്ലെന്നുമായിരുന്നു നേരത്തെ കാനത്തിന്റെ നിലപാട്.  സിപിഎം  സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് മനപൂര്‍വ്വമല്ലെന്നായിരുന്നു കോടിയേരിയുടെ അഭിപ്രായം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com