മികച്ച കഥയെഴുതാന്‍ പേരും പ്രശസ്തിയും മാത്രം പോരെന്ന് ശാരദക്കുട്ടി

മികച്ച കഥാകൃത്താകാന്‍ എളുപ്പമല്ല. ഒട്ടും എളുപ്പമല്ല.അതിനു ആഗ്രഹം മാത്രം പോരാ. ആവേശം മാത്രം പോരാ. പേരും പ്രശസ്തിയും മാത്രം പോരാ - കഥയും ഫീച്ചറെഴുത്തും അവര്‍ക്കു തിരിച്ചറിയാന്‍ പ്രയാസമില്ല
മികച്ച കഥയെഴുതാന്‍ പേരും പ്രശസ്തിയും മാത്രം പോരെന്ന് ശാരദക്കുട്ടി

കൊച്ചി: കെ ആര്‍ മീരയുടെ അവസാനം പ്രസിദ്ധീകരിച്ച കഥകള്‍ക്കെതിരെ വിമര്‍ശനവുമായി ശാരദക്കുട്ടി. അവസാനം എഴുതിയ കഥകളില്‍ ഇപ്പോള്‍ കെ ആര്‍ മീരയും കഥയെഴുത്തില്‍ തന്റെ നിസ്സഹായത, വെളിപ്പെടുത്തുകയാണ്. ഇതില്‍ കൂടുതല്‍ കൂട്ടിയാല്‍ കൂടില്ല എന്ന് വായനക്കാര്‍ക്കും തോന്നുന്നു. എം.സുകുമാരന്‍,ടി ആര്‍, യു.പി.ജയരാജ്,കരുണാകരന്‍ തുടങ്ങിയവരുടെ ഒക്കെ രാഷ്ട്രീയ കഥകള്‍ വായിച്ച മലയാളിക്ക് കലയും രാഷ്ട്രീയവും തമ്മിലുള്ള ആ തീക്ഷ്ണമായ ചേരുവയെ കുറിച്ച് നല്ല ബോധ്യമുണ്ട്. കഥയും ഫീച്ചറെഴുത്തും അവര്‍ക്കു തിരിച്ചറിയാന്‍ പ്രയാസമില്ലെന്നും ശാരദക്കുട്ടി പറയുന്നു. 

മനുഷ്യരായിരുന്നു എല്ലാ കാലത്തും മികച്ച കഥകളുടെ വിഷയം. അതിതീവ്രമായ,ശുദ്ധമായ കഥയെഴുത്ത് എന്നൊന്ന് ഉണ്ടെങ്കില്‍ അത് ഒരിക്കലും റിവ്യൂ ചെയ്യാന്‍ എളുപ്പമുള്ളതായിരിക്കില്ല.അത് മുദ്രാവാക്യവും ആയിരിക്കില്ല.അതിനുള്ളില്‍ രാഷ്ട്രീയം ഉണ്ടാകുമ്പോഴും തന്റെ അസാധ്യമായ ക്രാഫ്റ്റ് കൊണ്ട് മികച്ച കഥാകൃത്തുക്കള്‍ അതിനെ ട്രാന്‍സ്‌ഫോം ചെയ്യുന്നു. മികച്ച കഥാകൃത്താകാന്‍ എളുപ്പമല്ല. ഒട്ടും എളുപ്പമല്ല.അതിനു ആഗ്രഹം മാത്രം പോരാ. ആവേശം മാത്രം പോരാ. പേരും പ്രശസ്തിയും മാത്രം പോരെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു


ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കനേഡിയന്‍ എഴുത്തുകാരിയായ ആലീസ് മന്‍ റോക്ക് നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ ഇവിടത്തെയും അവിടത്തെയും പത്രക്കാര്‍, അവരുടെ പതിവ് ശൈലിയില്‍ ആലിസ് മന്റോയെ വിശേഷിപ്പിച്ചത് അത്ഭുതലോകത്തെ ആലിസ് എന്നായിരുന്നു. എന്നാല്‍ ഒരിക്കലും അത്ഭുതലോകത്തായിരുന്നിരിക്കില്ല ആലീസ്. . കഥ എഴുതുക എന്നത് അവര്‍ക്കു ലളിതമായ പ്രക്രിയ ആയിരുന്നില്ല. ചെറുകഥയുടെ ഫോമില്‍ നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തിനടത്തിയാണ് ഇത് വരെ ആലീസ് മന്റോ എത്തിയത്.


നോവലിനേക്കാള്‍ എഴുതാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിട്ടാണ് വില്യം ഫോക്‌നര്‍ ചെറുകഥയെ കണ്ടത്. മനുഷ്യരായിരുന്നു എല്ലാ കാലത്തും മികച്ച കഥകളുടെ വിഷയം. അതിതീവ്രമായ,ശുദ്ധമായ കഥയെഴുത്ത് എന്നൊന്ന് ഉണ്ടെങ്കില്‍ അത് ഒരിക്കലും റിവ്യൂ ചെയ്യാന്‍ എളുപ്പമുള്ളതായിരിക്കില്ല.അത് മുദ്രാവാക്യവും ആയിരിക്കില്ല.അതിനുള്ളില്‍ രാഷ്ട്രീയം ഉണ്ടാകുമ്പോഴും തന്റെ അസാധ്യമായ ക്രാഫ്റ്റ് കൊണ്ട് മികച്ച കഥാകൃത്തുക്കള്‍ അതിനെ ട്രാന്‍സ്‌ഫോം ചെയ്യുന്നു. മികച്ച കഥാകൃത്താകാന്‍ എളുപ്പമല്ല. ഒട്ടും എളുപ്പമല്ല.അതിനു ആഗ്രഹം മാത്രം പോരാ. ആവേശം മാത്രം പോരാ. പേരും പ്രശസ്തിയും മാത്രം പോരാ.
ആലീസ് മണ്‌റോ യുടെ വളരെ പ്രസക്തമായ ഒരു ക്വോട്ട്: 'സംഗതികളുടെ സങ്കീര്‍ണത  സംഗതികള്‍ക്കുള്ളിലെ സംഗതികള്‍  അതിനൊരു അവസാനമേയില്ല. ഒന്നും എളുപ്പമല്ല, ഒന്നും ലളിതവുമല്ല.'..


അവസാനം എഴുതിയ കഥകളില്‍ ഇപ്പോള്‍ കെ ആര്‍ മീരയും കഥയെഴുത്തില്‍ തന്റെ നിസ്സഹായത, വെളിപ്പെടുത്തുകയാണ്. ഇതില്‍ കൂടുതല്‍ കൂട്ടിയാല്‍ കൂടില്ല എന്ന് വായനക്കാര്‍ക്കും തോന്നുന്നു. എം.സുകുമാരന്‍,ടി ആര്‍, യു.പി.ജയരാജ്,കരുണാകരന്‍ തുടങ്ങിയവരുടെ ഒക്കെ രാഷ്ട്രീയ കഥകള്‍ വായിച്ച മലയാളിക്ക് കലയും രാഷ്ട്രീയവും തമ്മിലുള്ള ആ തീക്ഷ്ണമായ ചേരുവയെ കുറിച്ച് നല്ല ബോധ്യമുണ്ട്. കഥയും ഫീച്ചറെഴുത്തും അവര്‍ക്കു തിരിച്ചറിയാന്‍ പ്രയാസമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com