രാഷ്ട്രപതിഭരണം എന്ന ഉമ്മക്കി കാണിച്ച് കേരളത്തിലുള്ളവരെ പേടിപ്പിക്കണ്ട: കാനം
By സമകാലികമലയാളം ഡെസ്‌ക് | Published: 05th August 2017 03:24 PM |
Last Updated: 05th August 2017 03:24 PM | A+A A- |
തിരുവനന്തപുരം: രാഷ്ട്രപതി ഭരണം എന്ന ഉമ്മാക്കി കാണിച്ച് കേരളത്തിലെ ജനങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ടന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആര്‍എസ്എസ് കേരളത്തിന്റെ ചരിത്രം പഠിക്കണം. ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്തി തീര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും കാനം ആരോപിച്ചു.
ആര്‍എസ്എസിന്റെ ഇത്തരം ശ്രമങ്ങളൊന്നും കേരളത്തില്‍ ചിലവാകില്ല. ആര്‍എസ്എസ് മേധാവിയടക്കമുള്ളവര്‍ കേരളത്തിലേക്ക് വന്നാലും ആരും തടയാനും പോകില്ല. ഇവിടെ ജനാധിപത്യ ലംഘനം നടത്തുന്നത് ആര്‍എസ്എസ് ആണെന്നും കാനം പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേയാണ് പറഞ്ഞത്. ഇതിനെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.