നെഹ്‌റു ട്രോഫിക്കായി പുന്നമടക്കായലില്‍ തുഴയാന്‍ കശ്മീരില്‍ നിന്നും യുവാക്കളെത്തുന്നു

30 പേര്‍ കാരിച്ചാല്‍ ചുണ്ടന് വേണ്ടിയും, 28 പേര്‍ ദേവാസ് ചുണ്ടന് വേണ്ടിയും മത്സരിക്കും
നെഹ്‌റു ട്രോഫിക്കായി പുന്നമടക്കായലില്‍ തുഴയാന്‍ കശ്മീരില്‍ നിന്നും യുവാക്കളെത്തുന്നു

ആലപ്പുഴ: ഇനിയും ഒരാഴ്ചയുണ്ടെങ്കിലും നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം തുടങ്ങിക്കഴിഞ്ഞു. ആഗസ്റ്റ് 12ന് പുന്നമടക്കായലില്‍ നടക്കുന്ന വള്ളംകളിയില്‍ പങ്കെടുക്കാന്‍ ഇത്തവണ കശ്മീരില്‍ നിന്നും യുവാക്കളെത്തുന്നുണ്ട്. കശ്മീരില്‍ നിന്നുമുള്ള 58 യുവാക്കളാണ് കേരളത്തിലേക്ക് എത്തുന്നത്. 

ദേശീയ തുഴച്ചില്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരാണ് ഇവര്‍. ഇതില്‍ 30 പേര്‍ കാരിച്ചാല്‍ ചുണ്ടന് വേണ്ടിയും, 28 പേര്‍ ദേവാസ് ചുണ്ടന് വേണ്ടിയും മത്സരിക്കും. ജലകായിക ഇനങ്ങളായ കനോയിംഗിലും, കയാക്കിംഗിലും പരിശീലനം ലഭിച്ച ഇവര്‍ ശ്രീനഗറിലെ നെഹ്‌റു പാര്‍ക്ക് വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്ററിലെ അംഗങ്ങളാണ്. 

അസാമില്‍ വെച്ച് നടന്ന ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍ വെച്ചാണ് ഈ സംഘത്തെ പരിചയപ്പെടുന്നതെന്നും, നെഹ്‌റു ട്രോഫിയിലേക്കുള്ള ക്ഷണം ഇവര്‍ സ്വീകരിക്കുകയായിരുന്നു എന്നും കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരിശീലകന്‍ സുനില്‍ കുമാര്‍. 

നെഹ്‌റു ട്രോഫിയുടെ നിയമപ്രകാരം 20 പേരെ ഒരു ടീമിന് പുറത്ത് നിന്നും ടീമില്‍ ഉള്‍പ്പെടുത്താം. ആര്‍മിയുടേയും, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടേയും തുഴച്ചിലുകാര്‍ നേരത്തെ നെഹ്‌റു ട്രോഫിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കശ്മീരില്‍ നിന്നും സംഘമെത്തുന്നത് ഇത് ആദ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com