പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴും കൊച്ചി വിമാനത്താവളത്തില്‍ ഭക്ഷണമേശയില്‍ വേര്‍തിരിവ്

വിമാനത്താവളത്തിലെ എല്ലാ ജീവനക്കാര്‍ക്കും ഒരേ വിലയിലും ഗുണമേന്‍മയിലും ഭക്ഷണം നല്‍കാനാണ് എയര്‍പോര്‍ട്ടിന്റെ കണ്ണായ ഭാഗത്ത് പുതിയ ഹോട്ടല്‍ തുടങ്ങിയത്.
പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴും കൊച്ചി വിമാനത്താവളത്തില്‍ ഭക്ഷണമേശയില്‍ വേര്‍തിരിവ്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഭക്ഷണപന്തിയില്‍ ഇന്നും വിവേചനം. എന്നാല്‍ ഇത് ജാതീയമാണെന്ന് പറയാന്‍ കഴിയില്ല. ഉയര്‍ന്ന വേതനം കൈപ്പറ്റുന്ന ജീവനക്കാരനും താഴ്ന്ന വേതനം കൈപ്പറ്റുന്ന ജീവനക്കാരനും തമ്മിലാണ് വേര്‍തിരിവ്. 

തൊഴിലിന്റെയും വേതനത്തിന്റെയും അടിസ്ഥാനത്തില്‍ സിയാല്‍ കാണിക്കുന്ന ഈ വേര്‍തിരിവ് മാനക്കേടുണ്ടാക്കുന്നതാണ്. ജീവനക്കാര്‍ക്ക് തുച്ഛവിലയ്ക്ക് ഭക്ഷണം നല്‍കുമെന്ന് പറഞ്ഞ് തുടങ്ങിയ ഹോട്ടലിലാണ് സംഭവം. വിമാനത്താവളത്തിലെ എല്ലാ ജീവനക്കാര്‍ക്കും ഒരേ വിലയിലും ഗുണമേന്‍മയിലും ഭക്ഷണം നല്‍കാനാണ് എയര്‍പോര്‍ട്ടിന്റെ കണ്ണായ ഭാഗത്ത് പുതിയ ഹോട്ടല്‍ തുടങ്ങിയത്.

എന്നാല്‍ കഷ്ടിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഹോട്ടലിലേക്ക് ഒരു വിഭാഗം ജീവനക്കാര്‍ക്ക് പ്രവേശനം നഷ്ടപ്പെടുകയായിരുന്നു. ഇപ്പോള്‍ സിയാലിലെ ആയിരത്തില്‍ താഴെ ജീവനക്കാര്‍ക്ക് മാത്രമേ പുതിയ ഹോട്ടലിലേക്ക് പ്രവേശനമുള്ളു. എയര്‍പോര്‍ട്ടില്‍ കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്നവര്‍ക്ക് പുതിയ കാന്റീനില്‍ നിന്നും ഒരുപാട് ദൂരെയുള്ള പഴയ കാന്റീനില്‍ നിന്നാണ് ഭക്ഷണം. 

ഇതിനു പുറമെ നേരത്തെയുള്ളതില്‍ നിന്നും വ്യത്യസ്തമായി ഇവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രത്യേക സമയവും നിശ്ചയിച്ചിട്ടുണ്ട്. അഞ്ച് രൂപയാണ് ഇവിടെ ഭക്ഷണത്തിന് വില. പത്ത് രൂപ കൊടുത്താല്‍ ചിക്കനും മീനും ലഭിക്കും. എന്നാല്‍ ഭക്ഷണപന്തിയില്‍ കാണിക്കുന്ന പക്ഷഭേദത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com