ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയില്‍ നേരിട്ട പീഡനം വെളിപ്പെടുത്തിയ നേതാവിനെതിരെ നടപടിയുണ്ടാകും: തോമസ് ചാണ്ടി

ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയില്‍ നേരിട്ട പീഡനം വെളിപ്പെടുത്തിയ സതീഷ് കല്ലക്കോടിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. സതീഷിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അപകീര്‍ത്തികരമാണെന്നും മന്ത്രി
ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയില്‍ നേരിട്ട പീഡനം വെളിപ്പെടുത്തിയ നേതാവിനെതിരെ നടപടിയുണ്ടാകും: തോമസ് ചാണ്ടി

കൊച്ചി: ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയില്‍ നേരിട്ട പീഡനം വെളിപ്പെടുത്തിയ സതീഷ് കല്ലക്കോടിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. സതീഷിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അപകീര്‍ത്തികരമാണെന്നും മന്ത്രി പറഞ്ഞു. എന്‍സിപിയില്‍ പ്രശ്‌നങ്ങളില്ല. ഉഴവൂരിനെ ആക്ഷേപിച്ചുവെന്നു സതീഷ് ആരോപിച്ച സുല്‍ഫിക്കര്‍ മയൂരി അത്തരത്തില്‍ സംസാരിക്കുന്ന ആളല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ടു സന്തതസഹചാരിയായ സതീഷ് കല്ലക്കോടിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചു സമഗ്ര അന്വേഷണം വേണമെന്നു പി.ടി. തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ ഉഴവൂരിന്റെ മരണത്തിനു കാരണമായോ എന്നും പരിശോധിക്കണം. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പി.സി. ജോര്‍ജ് എംഎല്‍എയും രംഗത്തെത്തി. ഡിജിപിക്കു പരാതി നല്‍കിയതായി പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് അറിയിച്ചു.

എന്‍സിപിയിലെ പ്രശ്‌നങ്ങളില്‍ മനംനൊന്തു പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉഴവൂര്‍ വിജയന്‍ തയാറെടുത്തിരുന്നതായി സതീഷ് കല്ലക്കോട് നേരത്തേ വെളിപ്പെടുത്തിയിരുന്നു. നേതാക്കളില്‍ ചിലര്‍ ഉഴവൂര്‍ വിജയനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചു. മുതിര്‍ന്ന നേതാവും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് സംസാരിച്ചതിനു പിന്നാലെ ഉഴവൂര്‍ കുഴഞ്ഞുപോയി. തുടര്‍ന്നു താന്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നായിരുന്നു സതീഷ് പറഞ്ഞച്

ഉഴവൂര്‍ വിജയനെ എന്‍സിപി അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കാനായിരുന്നു നേതാക്കളില്‍ ചിലരുടെ ശ്രമം. ഇത്തരം നീക്കങ്ങളില്‍ അദ്ദേഹം തളര്‍ന്നുപോയി. കുടുംബത്തെ ചേര്‍ത്ത് ഉന്നയിച്ച ദുരാരോപണങ്ങള്‍ അദ്ദേഹത്തെ ശാരീരികമായും ബാധിച്ചു. മുന്‍പുണ്ടായിരുന്ന പലവിധ അസുഖങ്ങള്‍ വഷളായത് ഇതിനെ തുടര്‍ന്നാണ് സതീഷ് കല്ലക്കോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com