ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാര്‍ ഒളിച്ചോടിയെന്ന് കരുതേണ്ട; ശിക്ഷിക്കുന്നത് തെറ്റ് ചെയ്യാത്ത ആളെയെന്ന് സുരേഷ് കുമാര്‍

ദിലീപിന്റെ ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താന്‍ പറ്റാതെ വന്നപ്പോള്‍ ജനറേറ്ററിന്റെ പേരില്‍ പൂട്ടിക്കാന്‍ മനപൂര്‍വം ശ്രമം നടന്നു. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം
ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാര്‍ ഒളിച്ചോടിയെന്ന് കരുതേണ്ട; ശിക്ഷിക്കുന്നത് തെറ്റ് ചെയ്യാത്ത ആളെയെന്ന് സുരേഷ് കുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ശക്തമായ പിന്തുണയുമായി നിര്‍മാതാവ് സുരേഷ് കുമാര്‍. ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നതെന്ന് സുരേഷ് കുമാര്‍ ആരോപിച്ചു. 

തെറ്റ് ചെയ്യാത്ത ആളെയാണ് ശിക്ഷിക്കുന്നത്. ഡി സിനിമാസ് പൂട്ടിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം.ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാര്‍ ഒളിച്ചോടിയെന്ന് കരുതേണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 

ദിലീപിന്റെ ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താന്‍ പറ്റാതെ വന്നപ്പോള്‍ ജനറേറ്ററിന്റെ പേരില്‍ പൂട്ടിക്കാന്‍ മനപൂര്‍വം ശ്രമം നടന്നു. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്ത് ബന്ധമെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു. നടനും, വിതരണക്കാരനും, ബിസിനസുകാരനുമായ ദിലീപിന് പലയിടത്തും നിക്ഷേപമുണ്ടാകും. 

ചാനലുകളില്‍ കയറിയിറങ്ങി ദിലീപിനെ ചീത്ത വിളിച്ച സിനിമാക്കാരുടെ കാര്യത്തില്‍ എന്തുവേണമെന്ന് സിനിമാ സംഘടനകള്‍ പിന്നീട് തീരുമാനിക്കും. ദിലീപിനെതിരെ ഘോരഘോരം സംസാരിച്ച രാഷ്ട്രീയക്കാരെയൊന്നും, പീഢനക്കേസില്‍ എംഎല്‍എ അറസ്റ്റിലായപ്പോള്‍ കണ്ടില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com