മുഖ്യമന്ത്രിയെ ആദ്യം ജിഷ്ണുവിന്റെ വീട്ടില്‍ കൊണ്ടുപോകാനാണ് സിപിഎം തയ്യാറാകേണ്ടത്: കുമ്മനം

ക്തസാക്ഷി കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ജിഷ്ണുപ്രണോയിയുടെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കൊണ്ടു പോകാന്‍ തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന്‍
മുഖ്യമന്ത്രിയെ ആദ്യം ജിഷ്ണുവിന്റെ വീട്ടില്‍ കൊണ്ടുപോകാനാണ് സിപിഎം തയ്യാറാകേണ്ടത്: കുമ്മനം

തിരുവനന്തപുരം: രക്തസാക്ഷി കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ജിഷ്ണുപ്രണോയിയുടെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കൊണ്ടു പോകാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ മാത്രമാണ് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട്ടിലേക്കുള്ളത്. ആണ്ടല്ലൂര്‍ സന്തോഷിന്റെ വീടും പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണ്. സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിയെ ഔപചാരികമായി ക്ഷണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.

കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അവസരം നല്‍കുമെന്ന് അരുണ്‍ജയ്റ്റ്‌ലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരം മുതലാക്കാന്‍ സിപിഎം തയ്യാറാകണം. കേന്ദ്ര പ്രതിരോധമന്ത്രി സ്വീകരിച്ച വിശാലമനസ്സ് കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ. പിണറായി വിജയനില്‍ നിന്ന് നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയാണ് സിപിഎം രാജ്ഭവന് മുന്നിലേക്ക് സമരം മാറ്റിയത്. ബിജെപി ഭരണത്തില്‍ എല്ലാവര്‍ക്കും നീതികിട്ടും.അതില്‍ ബിജെപി രാഷ്ട്രീയം നോക്കാറില്ലെന്നും കുമ്മനം പറഞ്ഞു

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം
 

രക്തസാക്ഷി കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ജിഷ്ണുപ്രണോയിയുടെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കൊണ്ടു പോകാന്‍ തയ്യാറാകണം. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ മാത്രമാണ് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട്ടിലേക്കുള്ളത്. ആണ്ടല്ലൂര്‍ സന്തോഷിന്റെ വീടും പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണ്. സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിയെ ഔപചാരികമായി ക്ഷണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അവസരം നല്‍കുമെന്ന് അരുണ്‍ജയ്റ്റ്‌ലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരം മുതലാക്കാന്‍ സിപിഎം തയ്യാറാകണം. 
കേന്ദ്ര പ്രതിരോധമന്ത്രി സ്വീകരിച്ച വിശാലമനസ്സ് കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ.
പിണറായി വിജയനില്‍ നിന്ന് നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയാണ് സിപിഎം രാജ്ഭവന് മുന്നിലേക്ക് സമരം മാറ്റിയത്. ബിജെപി ഭരണത്തില്‍ എല്ലാവര്‍ക്കും നീതികിട്ടും.
അതില്‍ ബിജെപി രാഷ്ട്രീയം നോക്കാറില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com