ഒരു പണിയുമില്ലാത്ത കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ അവസരമുണ്ടാക്കിയത് എല്‍ഡിഎഫ്; കെ.മുരളീധരന്‍

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് യുഡിഎഫ്
ഒരു പണിയുമില്ലാത്ത കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ അവസരമുണ്ടാക്കിയത് എല്‍ഡിഎഫ്; കെ.മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് യുഡിഎഫ് ആയിരിക്കുമെന്ന് കെ മുരളീരന്‍ എംഎല്‍എ. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മെഡിക്കല്‍ കോഴ ആരോപണം മറികടക്കാനാണ് ബിജെപി് അക്രമങ്ങള്‍ നടത്തുന്നതെന്ന് പറഞ്ഞ മുരളീധരന്‍  ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ അവസരമുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കോഴ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം അഴിച്ചുവിട്ടതാണെന്ന പ്രതിപക്ഷ നിലപാടിനോട് മുഖ്യമന്ത്രി യോജിച്ചു. അഴിമതി അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോഴ വിഷയത്തില്‍ ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷണണ പരിധിയില്‍ വരും. വിജിലന്‍സ് അന്വേഷണം തൃപ്തികരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com