ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പിയു ചിത്ര കൂട്ടയോട്ടത്തില്‍ പങ്കെടുക്കും

ചിത്ര പങ്കെടുക്കേണ്ടിയിരുന്ന 1500 മീറ്റ് ഫൈനല്‍ നടക്കുന്നത് ഇന്നാണ്. ഇതില്‍ പ്രതിഷേധ സൂചകമായാണ് തലസ്ഥാനത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. 
ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പിയു ചിത്ര കൂട്ടയോട്ടത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പിയു ചിത്ര തിരുവനന്തപുരത്ത് നടക്കുന്ന കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. ചിത്ര പങ്കെടുക്കേണ്ടിയിരുന്ന 1500 മീറ്റ് ഫൈനല്‍ നടക്കുന്നത് ഇന്നാണ്. ഇതില്‍ പ്രതിഷേധ സൂചകമായാണ് തലസ്ഥാനത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. 

ചിത്ര കായിക മന്ത്രി എ സി മൊയ്തീനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.തനിക്കിപ്പോള്‍ ഒരു ജോലിയാണ് പ്രധാന ആവശ്യമെന്നും പി യു ചിത്ര കായിക മന്ത്രിയെ അറിയിച്ചു. കൂട്ടയോട്ടത്തിന് ശേഷമുള്ള സമ്മേളന വേദിയില്‍ തനിക്ക് മന്ത്രിമാരോട് ചില ആവശ്യങ്ങള്‍ പറയാനുണ്ടെന്നും ചിത്ര വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ചിത്രയ്ക്ക് പരിശീലനത്തിനായി പ്രതിമാസം പതിനായിരം രൂപയും പ്രതിദിനം 500 രൂപ സ്‌പെഷല്‍ അലവന്‍സായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കായിക താരങ്ങള്‍ക്കുള്ള എല്‍ഐസി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ധനസഹായം നല്‍കുന്നത്.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിയു ചിത്രയെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഒഴിവാക്കിയതിന് പിന്നാലെയാണ് താരത്തിന് എല്ലാ വിധത്തിലുള്ള സഹായങ്ങളും നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com