അങ്ങ് ഇന്ത്യയുടെ രാജ്യ രക്ഷ മന്ത്രിയാണോ അതോ ആര്‍ എസ എസ് രക്ഷ മന്ത്രിയോ ??

ആര്‍എസ്എസ് കാര്‍ തന്നെ കൊലചെയ്ത തൃശൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിര്‍മ്മലിന്റെ വീടെങ്കിലും ഒന്ന് സന്ദര്‍ശിച്ചു കൂടായിരുന്നോ? ഒരു ഒറ്റ സംശയമേ ഉള്ളു 
അങ്ങ് ഇന്ത്യയുടെ രാജ്യ രക്ഷ മന്ത്രിയാണോ അതോ ആര്‍ എസ എസ് രക്ഷ മന്ത്രിയോ ??

തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. ബഹുമാന്യനായ കേന്ദ്ര രാജ്യരക്ഷാ മന്ത്രി കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തുകയുണ്ടായി. മരണപ്പെട്ട രാജേഷിന്റെ വീട് സന്ദര്‍ശിച്ചതും കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചതും നല്ല കാര്യമാണ്. 

എന്നാല്‍ സംഘര്‍ഷത്തില്‍ നാശനഷ്ടം സംഭവിച്ച കുറെ സി.പി.എം പ്രവര്‍ത്തകരുടെ വീടും തിരുവനന്തപുരത്ത് ഇല്ലേ?
രാജ്യരക്ഷാ മന്ത്രി ഞങ്ങളെയും കാണണം എന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ്. കൊലചെയ്തവരുടെ കുടുംബാംഗങ്ങള്‍ രാജ് ഭവന്റെ മുമ്പില്‍ സത്യാഗ്രഹം ഇരുന്നില്ലേ.അവരെയെങ്കിലും ഒന്നു കണ്ടു കൂടായിരുന്നോ എന്നും എംഎം മണി ചോദിക്കുന്നു. 

ആര്‍എസ്എസ് പ്രവര്‍ത്തകരെ മാത്രമാണ് സന്ദര്‍ശിക്കുന്നതെങ്കില്‍ ആര്‍.എസ്.എസ് കാര്‍ തന്നെ കൊലചെയ്ത തൃശൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിര്‍മ്മലിന്റെ വീടെങ്കിലും ഒന്ന് സന്ദര്‍ശിച്ചു കൂടായിരുന്നോ എന്നും മണി ചോദിക്കുന്നു.

മണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാന്യനായ കേന്ദ്ര രാജ്യരക്ഷാ മന്ത്രി കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തുകയുണ്ടായി. മരണപ്പെട്ട രാജേഷിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.
നല്ല കാര്യം!
തിരുവനന്തപുരത്തെ സംഘര്‍ഷത്തില്‍ തകര്‍ന്ന ബി.ജെ.പി.  ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. പരിക്കേറ്റവരെ സമാശ്വസിപ്പിച്ചു.
അതും നല്ല കാര്യം!
എന്നാല്‍
സംഘര്‍ഷത്തില്‍ നാശനഷ്ടം സംഭവിച്ച കുറെ സി.പി.എം പ്രവര്‍ത്തകരുടെ വീടും തിരുവനന്തപുരത്ത് ഇല്ലേ?
രാജ്യരക്ഷാ മന്ത്രി ഞങ്ങളെയും കാണണം എന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ്. കൊലചെയ്തവരുടെ കുടുംബാംഗങ്ങള്‍ രാജ് ഭവന്റെ മുമ്പില്‍ സത്യാഗ്രഹം ഇരുന്നില്ലേ.
അവരെയെങ്കിലും ഒന്നു കണ്ടു കൂടായിരുന്നോ സര്‍?
അതെന്താ അങ്ങ് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ മാത്രമെ സന്ദര്‍ശിക്കുകയുള്ളു?
അങ്ങനെയെങ്കില്‍
ആര്‍.എസ്.എസ് കാര്‍ തന്നെ കൊലചെയ്ത തൃശൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിര്‍മ്മലിന്റെ വീടെങ്കിലും ഒന്ന് സന്ദര്‍ശിച്ചു കൂടായിരുന്നോ?
ഒരു ഒറ്റ സംശയമേ ഉള്ളു ...
അങ്ങ് ഇന്ത്യയുടെ രാജ്യ രക്ഷ മന്ത്രിയാണോ അതോ ആര്‍ എസ എസ് രക്ഷ മന്ത്രിയോ ??

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com