ജിഎസ്ടി:  വിമര്‍ശനവുമായി ഇടതു എംഎല്‍എമാര്‍; മറുപടിയുമായി തോമസ് ഐസക്

പാര്‍ട്ടി അംഗീകാരത്തോടെയാണ് ജിഎസ്ടിയില്‍ നിലപാട് എടുത്തത്. കേരളത്തിന് കൂടുതല്‍ അനുകൂലമാകുന്ന നിലപാടാണ് സ്വീകരിച്ചത് - കോണ്‍ഗ്രസ് കൊണ്ടുവന്ന നികുതി ഘടനയായിരുന്നു ശരി
ജിഎസ്ടി:  വിമര്‍ശനവുമായി ഇടതു എംഎല്‍എമാര്‍; മറുപടിയുമായി തോമസ് ഐസക്

തിരുവനന്തപുരം: ചരക്കു സേവന നികുതി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇടത് എംഎല്‍എമാര്‍. ജിഎസ്ടി നടപ്പാക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കുമെന്ന കേന്ദ്രവാഗ്ദാനം വിശ്വസിക്കരുതെന്ന് എം സ്വരാജ് ചൂണ്ടിക്കാട്ടി. വാഗ്ദാനം പാലിച്ച ചരിത്രം ബിജെപിക്കില്ലെന്നും സ്വരാജ് പറഞ്ഞു. ജിഎസ്ടിക്ക് പിന്നില്‍ ആര്‍എസ് എസ് അജണ്ടയുണ്ടെന്നായിരുന്നു സുരേഷ് കുറുപ്പിന്റെഅഭിപ്രായം. നിയമസഭയില്‍ ജിഎസ്ടി സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു എംഎല്‍എമാരുടെ വിമര്‍ശനം.


വിമര്‍ശനം ഉന്നയിച്ച എംഎല്‍എമാര്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. പാര്‍ട്ടി അംഗീകാരത്തോടെയാണ് ജിഎസ്ടിയില്‍ നിലപാട് എടുത്തത്. കേരളത്തിന് കൂടുതല്‍ അനുകൂലമാകുന്ന നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങള്‍ കവര്‍ന്നു എന്നത് അംഗീകരിക്കുന്നതായും ഐസക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com