ദിലീപിന് കന്യാസ്ത്രീ കൗണ്‍സിലിങ് നടത്തിയിട്ടില്ല; റിമാന്റ് കാലാവധി ഇന്നവസാനിക്കും

വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ദിലീപിനെ കോടതിയില്‍ ഹാജരാക്കുക
ദിലീപിന് കന്യാസ്ത്രീ കൗണ്‍സിലിങ് നടത്തിയിട്ടില്ല; റിമാന്റ് കാലാവധി ഇന്നവസാനിക്കും

ആലുവ:  നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. എന്നാല്‍ കോടതിയില്‍ ദിലീപിനെ നേരിട്ട് ഹാജരാക്കില്ല. മുന്‍പത്തെപ്പോലെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ദിലീപിനെ കോടതിയില്‍ ഹാജരാക്കുക. 

സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദിലീപിനെ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി വീഡിയോ കണ്‍ഫറന്‍സിനുള്ള അനുമതി നല്‍കിയത്. 

ശനിയാഴ്ച ജയില്‍ സന്ദര്‍ശിച്ച കന്യാസ്ത്രീ ദിലീപിനു കൗണ്‍സലിങ് നടത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ജയിലില്‍ കൗണ്‍സലിങ് നടക്കുന്നതു ശനിയാഴ്ചയാണ്. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച അതുണ്ടായില്ല.ഞായറാഴ്ചകളില്‍ സന്നദ്ധപ്രവര്‍ത്തകരെത്തി പ്രാര്‍ഥന  നടത്താറുണ്ട്.ലീപ് റിമാന്‍ഡിലായ ശേഷം സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണമുള്ളതിനാല്‍ ഇവരെയും അകത്തു കയറ്റിയിരുന്നില്ല.

മൂന്നാഴ്ചയായി മുടങ്ങിയ പ്രാര്‍ഥന കഴിഞ്ഞ ഞായറാഴ്ച പുനരാരംഭിച്ചു. സെല്ലുകളുടെ പ്രവേശന കവാടത്തിനരികിലാണ് പ്രാര്‍ഥന നടത്തുന്നത്. ഇഷ്ടമുള്ള തടവുകാര്‍ക്കു പുറത്തു വരാന്തയില്‍ ഇരുന്നു പങ്കെടുക്കാം. ഈ സമയത്തും ദിലീപ് സെല്ലില്‍ നിന്നു പുറത്തിറങ്ങിയിരുന്നില്ലായെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം ദിലീപിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി.സകഴിഞ്ഞ ദിവസം ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com