റിപബ്ലിക്കിനെ വെറുതേ വിടാന്‍ ഉദ്ദേശ്യമില്ല; ഫേസ്ബുക്കിന് പിന്നാലെ ഗൂഗിള്‍ മാപ്പിലും മലയാളികളുടെ കൂട്ട നെഗറ്റീവ് റിവ്യു

റിപബ്ലിക് ചാനലിന്റെ ലൊക്കേഷനില്‍ കയറി പുവര്‍ റിവ്യു രേഖപ്പെടുത്തി തുടങ്ങിയിരിക്കുകയാണ് മലയാളികള്‍
റിപബ്ലിക്കിനെ വെറുതേ വിടാന്‍ ഉദ്ദേശ്യമില്ല; ഫേസ്ബുക്കിന് പിന്നാലെ ഗൂഗിള്‍ മാപ്പിലും മലയാളികളുടെ കൂട്ട നെഗറ്റീവ് റിവ്യു

കേരളത്തെ താറടിച്ച് കാണിച്ച അര്‍ണാബ് ഗോസ്വാമിയേയും റിപബ്ലിക് ചാനലിനേയും വെറുതേ വിടില്ലെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് മലയാളികള്‍. ഫേസ്ബുക് പേജിലെ പുവര്‍ റിവ്യു ആക്രമണം കാരണം സാമ്പത്തിക നഷ്ടം ഭയന്ന് റിവ്യു ഓപ്ഷന്‍ മാറ്റി തടിയൂരാന്‍ ശ്രമിച്ചിട്ടും റിപബ്ലിക്കിന് രക്ഷയില്ല. ഗൂഗിള്‍ മാപ്പിലും പുവര്‍ റിവ്യു രേഖപ്പെടുത്തി പൊങ്കാലയാരംഭിച്ചിരിക്കുയാണ് മലയാളികള്‍. 

ഫേസ്ബുക്ക് പേജിലേതുപോലെ തന്നെ ഗൂഗിള്‍ മാപ്പിലും റിവ്യു ചെയ്യാനുള്ള ഓപ്ഷനുണ്ട്. റിപബ്ലിക് ചാനലിന്റെ ലൊക്കേഷനില്‍ കയറി പുവര്‍ റിവ്യു രേഖപ്പെടുത്തി തുടങ്ങിയിരിക്കുകയാണ് മലയാളികള്‍. 4.2 എന്ന റിവ്യുവില്‍ നിന്ന് ഇന്നു വൈകുന്നേരത്തിനുള്ളില്‍ റേറ്റിങ് താഴ്ത്തുമെന്നാണ് വരുന്ന കമ്മന്റുകളില്‍ നിന്നെല്ലാം മനസ്സിലാകുന്നത്. 

തുടക്കംമുതല്‍ തന്നെ കേരളത്തെ താറടിച്ചുകാണിക്കുകയും ദേശീയതയുടെ പേരില്‍ സംഘപരിവാര്‍ അജണ്ടകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ചാനല്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ് നടക്കുന്നത് എന്ന തരത്തില്‍ സംസ്ഥാനത്തെ കടന്നാക്രമിച്ച് തുടങ്ങിയപ്പോഴാണ് മലയാളികള്‍ പ്രത്യാക്രമണം തുടങ്ങിയത്.

ഇന്നലെ രാവിലെ 4.7 ആയിരുന്ന ചാനലിന്റെ ഫേസ്ബുക്ക് പേജ് റേറ്റിങ് വൈകുന്നേരമായപ്പോഴേക്കും 2.3ആയി കുറച്ചുകൊടുത്തു മലയാളികള്‍. ഗുഡ്‌വില്‍ അക്കൗണ്ടില്‍ ഇത് കോടികളുടെ നഷ്ടം വരുത്തുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ചാനല്‍ ഇപ്പോള്‍ റേറ്റിങ് ഓപ്ഷന്‍ പിന്‍വലിച്ചിരിക്കുകയാണ്. കേരളത്തില്‍ അക്രമ രാഷ്ട്രീയമാണ് നടക്കുന്നത്  എന്ന തരത്തില്‍ ഈ ചാനല്‍ പുറത്തുവിട്ട വാര്‍ത്തകള്‍ പുറം നാടുകളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ദോഷകരമായി ബാധിക്കും എന്ന അവസ്ഥ വന്നപ്പോഴാണ് ചാനലിനെതിരെ കേരളിയര്‍ ഒരുപോലെ രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com