ദിലീപ് നിരപരാധിയാണെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല: ഇഖ്ബാല്‍ കുറ്റിപ്പുറം
By സമകാലികമലയാളം ഡെസ്‌ക് | Published: 09th August 2017 11:48 AM |
Last Updated: 09th August 2017 02:30 PM | A+A A- |

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി പ്രശസ്ത തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം രംഗത്ത്. അന്വേഷണവും തെളിവുശേഖരണവും മുന്നോട്ട് പോയിട്ടും ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇഖ്ബാലിന്റെ പ്രതികരണം.
ദിലീപ് പള്‍സര്‍ സുനിയോ, നിഷാമോ, ഗോവിന്ദച്ചാമിയോ, അമീറുല്‍ ഇസ്ലാമോ അല്ല. മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച കലാകാരനാണ്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി കടുത്ത ശിക്ഷ കിട്ടട്ടെ. മറിച്ചാണ് സത്യമെങ്കില്‍ ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് മാപ്പു തരില്ലെന്നും ഇഖ്ബാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സ്വപ്‌നക്കൂട്, അറബിക്കഥ ഡയമണ്ട് നെക്ലേസ്, ഒരു ഇന്ത്യന്‍, പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയുടെ തിരക്കഥാകൃത്താണ് ഇഖ്ബാല്‍ കുറ്റിപ്പുറം.
ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
My dear friends
ഒരു വർഷത്തോളം ഫേസ്ബുക്കിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പലതരം കോലാഹലങ്ങളിൽ നിന്നും.
ദിലീപ് അറസ്റിലായപ്പോൾ എല്ലാവരെയും പോലെ ഞാനും പകച്ചു നിന്നു. ആരോപിക്കപ്പെടുന്ന പോലെ തെറ്റ് ചെയ്‌തിട്ടുണ്ടെകിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ എന്നും കരുതി.
പക്ഷെ തെളിവ് ശേഖരണവും അന്വേഷണവും ബഹുദൂരം മുന്നോട്ടു പോയിട്ടും ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നു.
ദിലീപ് പൾസർ സുനിയോ , നിഷാമോ , ഗോവിന്ദച്ചാമിയോ ,
അമീറുൽ ഇസ്ലാമോ അല്ല മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച സഹോദരനോ , മകനോ , സുഹൃത്തോ ആയ കലാകാരനാണ്.
ആ സ്വീകാര്യതയെയാണ് ചാനലുകൾ വിറ്റുതിന്നത്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പരമാവധി കടുത്ത ശിക്ഷ അയാൾക്ക് കിട്ടട്ടെ. മറിച്ചാണ് സത്യമെങ്കിൽ ഇപ്പോൾ അയാൾ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് മാപ്പു തരില്ല.