മഞ്ജു വാര്യര്‍ - ശ്രീകുമാര്‍ മോനോന്‍ ബന്ധത്തെ പറ്റി പറഞ്ഞപ്പോള്‍ എഡിജിപി റെക്കോര്‍ഡിങ് ഓഫ് ചെയ്തു; ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിശദാംശങ്ങള്‍

കേസില്‍ ഗൂഢാലോചന ആരോപിച്ച നടിയുമായി എഡിജിപിക്ക് അടുത്ത ബന്ധം -  അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാതെയാണ് തന്നെ ചോദ്യം ചെയ്തത് - മഞ്ജുവിനെ കുറിച്ച് പറഞ്ഞപ്പോള്‍ റെക്കോര്‍ഡിങ് ഓഫ് ചെയ്തു
മഞ്ജു വാര്യര്‍ - ശ്രീകുമാര്‍ മോനോന്‍ ബന്ധത്തെ പറ്റി പറഞ്ഞപ്പോള്‍ എഡിജിപി റെക്കോര്‍ഡിങ് ഓഫ് ചെയ്തു; ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിശദാംശങ്ങള്‍

കൊച്ചി: ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിക്കുന്നത്  പൊലിസിനെ പ്രതിരോധത്തിലാക്കുന്ന പുതിയ വാദമുഖങ്ങള്‍. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു എഡിജിപി ബി സന്ധ്യക്കെതിരെയും ഡിജിപിക്കെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് ജാമ്യാപേക്ഷയില്‍ ഉന്നയിക്കുന്നത്. കേസില്‍ ഗൂഢാലോചന ആരോപിക്കുന്ന നടിയും തന്റെ മുന്‍ഭാര്യയുമായിരുന്ന മഞ്ജുവാര്യരുമായി എഡിജിപിക്ക് അടുബന്ധമാണെന്ന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. 51 പേജുള്ള ജാമ്യാപേക്ഷയില്‍ 37, 38 ഖണ്ഡികകളിലാണ് സന്ധ്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്.

ചോദ്യം  ചെയ്യിലിനിടെ മഞ്ജുവിനെ കുറിച്ച് പറയുമ്പോള്‍ എഡിജിപി വീഡിയോ ഓഫ് ചെയ്തതായും ദിലീപ് പറയുന്നു. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു വീഡിയോ ഓഫ് ചെയ്തത്. ശ്രീകുമാര്‍മേനോന്‍ മാധ്യമങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നും ഭരിക്കുന്ന പാര്‍ട്ടിയുമായി വളരെ അടുത്ത ബന്ധമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ശ്രീകുമാര്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നേതാവിന്റെ മകനുമായി അടുത്ത ബന്ധമുണ്ടെന്നും ജാമ്യാപേക്ഷിയില്‍ പറയുന്നു. ബി സന്ധ്യയുടെയും നടിയുടെയും ബന്ധം കേസിനെ സ്വാധിനിച്ചിട്ടുണ്ടെന്നും ദിലീപ് ആരോപിക്കുന്നു

തന്നെ ചേദ്യം ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥന്‍ ദിനേന്ദ്രകശ്യപിനെ അറിയിക്കാതെയാണ് ആലൂവ പൊലീസ് ക്ലബില്‍ തന്നെ ചോദ്യം ചെയ്തത്. എന്നിട്ടും ചോദ്യം ചെയ്യലിനോട് താന്‍ സഹകരിച്ചു.  കേസന്വേഷണത്തിന്റെ ചുമതല കശ്യപിനായിരുന്നു. കേസിലേക്ക് തന്നെ വലിച്ചിഴക്കുന്നതില്‍  മഞ്ജുവാര്യര്‍ക്കും ശ്രീകുമാര്‍ മേനോനും വലിയ പങ്കാണുള്ളതെന്നും ദിലീപ് പറയുന്നു.

കേസിലെ മുഖ്യപ്രതിത സുനി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് താന്‍ പരാതി നല്‍കിയത് വൈകിയാണെന്ന വാദം തെറ്റാണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. സുനിയുെട കത്ത് കിട്ടിയ ദിവസം തന്നെ വാട്‌സ് ആപ്പിലുടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് കൈമാറിയിരുന്നതായും ജാമ്യഹര്‍ജിയില്‍ പറയിുന്നു. എന്നാല്‍ കത്തുകിട്ടി 20 ദിവസം വൈകിയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം. 

പൊലീസിന്റെ വാദങ്ങള്‍ പൂര്‍ണമായും തകര്‍ക്കുന്ന രീതിയിലാണ് ദിലിപിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. 51 പേജുള്ള ജാമ്യഹര്‍ജിയില്‍ കേസുമായി ബന്ധപ്പെട്ട പൂര്‍ണവിശാദാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. നേരത്തെ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കുടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com