ഹിന്ദി മാത്രമല്ല, തമിഴും തെരിയും ഡാ; വേറിട്ട വഴിയില്‍ മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍

മുരുകന്റെ കുടുംബത്തോടു ക്ഷമ ചോദിച്ചുകൊണ്ടാണ് പിണറായി തമിഴില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്
ഹിന്ദി മാത്രമല്ല, തമിഴും തെരിയും ഡാ; വേറിട്ട വഴിയില്‍ മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍

തിരുവനന്തപുരം: ഹിന്ദിക്കു പിന്നാലെ തമിഴിലും ട്വീറ്റ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പുതിയ തരംഗമാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് വാഹനാപകടത്തില്‍ പെടുകയും ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിലൂടെ മരണത്തിനു കീഴടങ്ങുകയും ചെയ്ത മുരുകന്റെ കുടുംബത്തോടു ക്ഷമ ചോദിച്ചുകൊണ്ടാണ് പിണറായി തമിഴില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.


മുരുകന്റെ കുടുംബത്തോടു ക്ഷമ ചോദിക്കുന്നു എന്നാണ് പിണറായിയുെട തമിഴിലെ ആദ്യ ട്വീറ്റ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിവന്നാല്‍ പുതിയ നിയമം നിര്‍മിക്കുമെന്നും തമിഴില്‍ തന്നെയുള്ള അടുത്ത ട്വീറ്റില്‍ പിണറായി പറയുന്നു.

കൊല്ലത്ത് വാഹനാപകടത്തില്‍ പെട്ട് ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് കേരളം മാപ്പു പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. മുരുകനെ എത്തിച്ച അഞ്ചു ആശുപത്രികളില്‍നിന്നും ചികിത്സ കിട്ടാതിരുന്നത് അതിക്രൂരമാണ്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിയമ നിര്‍മാണം ആവശ്യമെങ്കില്‍ അതിനു നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

എന്തുകൊണ്ട് കേരളം നമ്പര്‍ വണ്‍ ആകുന്നു എന്ന് ഹിന്ദിയില്‍ പരസ്യം ചെയ്യുകയും അതു ഹിന്ദിയില്‍ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്ത പിണറായിയുടെ നടപടി കഴിഞ്ഞ ദിവസം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിണറായുയെട ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളം നമ്പര്‍ വണ്‍ എന്ന പരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദിയിലും പരസ്യം ചെയ്തത്. പരസ്യം ചെയ്യുക മാത്രമല്ല, ഫേസ്ബുക്കിലും ട്വിറ്ററിലും മുഖ്യമന്ത്രി ഹിന്ദിയില്‍തന്നെ ആ പരസ്യം പോസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിനെതിരെ സംഘപരിവാര്‍ വ്യാപകമായ പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പരസ്യവുമായി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com