അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് വിഎസ്; എല്‍ഡിഎഫിന്റെ അനുവാദമില്ലാതെ പദ്ധതി ആരംഭിക്കാനാകില്ല  

 അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് വിഎസ്; എല്‍ഡിഎഫിന്റെ അനുവാദമില്ലാതെ പദ്ധതി ആരംഭിക്കാനാകില്ല  

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് അനുവദിക്കാതെ പദ്ധതി തുടങ്ങാനാകില്ല. പദ്ധതി തുടങ്ങിയെന്ന മട്ടിലുള്ള പ്രചാരണം അവസാനിപ്പിക്കണം. പദ്ധതി കേരളത്തിന് അനിയോജ്യമല്ലെന്നും വിഎസ് പറഞ്ഞു. എല്‍ഡിഎഫിലെ ഘടകകക്ഷികളും പദ്ധതിക്ക് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത് എന്നും വിഎസ് ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതിരപള്ളി ജലവൈദ്യുത പദ്ധതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി വൈദ്യുത മന്ത്രി എം.എം.മണി നിയമസഭയില്‍ പറഞ്ഞിരുന്നു. വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അധികാരത്തിലെത്തുന്നതിന് മുന്‍പ് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു ഇടതുമുന്നണിയുടെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അതിരപ്പള്ളി പദ്ധതിയില്‍ സിപിഎം നിലപാട് മാറ്റുകയും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പദ്ധതി പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ജൂലൈ 18നായിരുന്നു പദ്ധതിയുടെ പാരിസ്ഥിതികാനുമതി അവസാനിക്കാനിരുന്നത്. എന്നാല്‍ ജൂലൈ 18ന് മുന്‍പ് സര്‍ക്കാര്‍ പദ്ധതി സ്ഥലത്ത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. ഇവിടേക്ക് വൈദ്യുത ലൈന്‍ വലിക്കുകയും ചെയ്തിട്ടുണ്ട്. 

ഇതിനെതിരെ എല്‍ഡിഎഫിലെ പ്രധാന കക്ഷിയായ സിപിഐ രംഗത്ത് വന്നിരുന്നു. മുപ്പത്തിയഞ്ചു വര്‍ഷമായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഇപ്പോള്‍ വരും, ഇപ്പോള്‍ വരും എന്ന പ്രചാരണം നടക്കുന്നു. അങ്ങനെയൊന്നും ഡാം വരില്ല. അതിനായി ആദ്യം വേണ്ടത് ഒരു വിശദ പദ്ധതി റിപ്പോര്‍ട്ടാണ്. അതൊന്നുമില്ലാതെ പദ്ധതി വരുമെന്നു പറയുന്നത് കുട്ടി ജനിക്കും മുമ്പ് നൂലു കെട്ടി എന്നു പറയും പോലെയാണ് ഐന്നായിരകുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com