ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു, ഒപ്പമുണ്ടായിരുന്ന യുവാവ് അറസ്റ്റില്‍

ശരീരത്തില്‍ ആറ് മുറിവുകളുണ്ട് 
ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു, ഒപ്പമുണ്ടായിരുന്ന യുവാവ് അറസ്റ്റില്‍

കൊച്ചി: ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതള്‍  ആണ് മരിച്ചത്. 30 വയസ്സാണ്. കുത്തേറ്റ ശേഷം സ്വകാര്യ റിസോര്‍ട്ടില്‍ അഭയം തേടിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. രാവിലെ ഏകദേശം പത്തരയോടെ ബീച്ചില്‍ നിന്നും കുത്തേറ്റ നിലയില്‍ രക്ഷിക്കണമെന്നപേക്ഷിച്ച് സ്വകാര്യ റിസോര്‍ട്ടിലേക്ക് ഓടിയെത്തുകയായിരുന്നു.  ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശിയും കേബിള്‍ ടി.വി. ജോലിക്കാരനുമായ പ്രസാദിനെ (27) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു.

റിസോര്‍ട്ടിലുള്ളവരും നാട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ആദ്യം ചെറായിലും പിന്നീട് കൊച്ചിയിലുമുള്ള ആശുപത്രികളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ ആറോളം മുറിവുകളുണ്ട്. 

സ്വകാര്യ ഇഎസ്‌ഐ കോച്ചിങ് സ്ഥാപനത്തില്‍ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശീതള്‍ വിവാഹമോചിതയാണ്. പ്രസാദിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com