ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തല്‍; പി.സി.ജോര്‍ജിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കും

പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് വനിതാ കമ്മിഷന്‍ കേസെടുക്കുന്നത്‌
ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തല്‍; പി.സി.ജോര്‍ജിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കും

തിരുവനന്തപുരം: ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ അതിക്രമത്തിന് ഇരയായ നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കും.

സംഭവവുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജിന്റെ മൊഴി എടുക്കണമെന്ന്    ആവശ്യപ്പെട്ട് കമ്മീഷന്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കും. ചാനല്‍ ചര്‍ച്ചകളില്‍ മറ്റുമായി പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പി.സി.ജോര്‍ജിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചും, ദിലീപിനെ അനുകൂലിച്ചുമായിരുന്നു പി.സി.ജോര്‍ജ് രംഗത്തെത്തിയിരുന്നത്. ആക്രമിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം നടി അഭിനയിക്കാന്‍ എത്തിയത് ദുരൂഹമാണെന്നുമായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com