ബ്ലൂവെയില്‍ ഗെയിം നിരോധിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചു

ബ്ലൂവെയില്‍ ഗെയിം നിരോധിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചു

തിരുവനന്തപുരം: കുട്ടികളുടെ ജീവനു തന്നെ ഭീഷണിയാകുന്ന മൊബൈല്‍ ഗെയിമായ ബ്ലൂവെയില്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചു. ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ബ്ലൂവെയില്‍ സമൂഹത്തിനാകമാനം ഭീഷണിയാണെന്നും അടിയന്തരപ്രാധാന്യത്തോടെ ഇതിനെതിരായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ സൈബര്‍ പോലീസ് ബ്ലൂവെയിലിനെതിരായ ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്നും സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്നും കത്തില്‍ വിശദീകരിക്കുന്നു. ഈ ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ബ്ലൂവെയിലിനെ പ്രതിരോധിക്കാന്‍ അതിനെ രാജ്യത്ത നിരോധിക്കേണ്ടതുണ്ടെന്നും അതിന് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.

കുട്ടികളെ അടിമകളാക്കുന്ന രീതിയിലാണ് ബ്ലൂ വെയില്‍ ഗെയിം ഒരുക്കിയിരിക്കുന്നത്. ഗെയിം കളിക്കുന്ന കുട്ടികള്‍ക്കു ഓരോ നിര്‍ദേശം നല്‍കി അവസാന സ്‌റ്റേജില്‍ ആത്മഹത്യ ചെയ്യാനാണ് ഗെയിമിലൂടെ നിര്‍ദേശം ലഭിക്കുന്നത്. തുടര്‍ന്ന് കുട്ടികള്‍ ഈ സ്‌റ്റേജും പൂര്‍ത്തിയാക്കാന്‍ വേണ്ടി ആത്മഹത്യ ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com