ഭാസ്‌കരന്‍ മാഷിന്റെ വഴക്ക് കേള്‍ക്കാത്ത പാര്‍ട്ടിക്കാര്‍ മട്ടന്നൂരിലില്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി കെ.കെ ശൈലലജ 

തന്റെ ഭര്‍ത്താവിന് മുന്‍ശുണ്ഠി കൂടുതലാണെന്നും മന്ത്രി
ഭാസ്‌കരന്‍ മാഷിന്റെ വഴക്ക് കേള്‍ക്കാത്ത പാര്‍ട്ടിക്കാര്‍ മട്ടന്നൂരിലില്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി കെ.കെ ശൈലലജ 

മട്ടന്നൂര്‍: തന്റെ ഭര്‍ത്താവ് കെ.ഭാസ്‌കരന്‍ സിപിഎം ദലിത് പ്രവര്‍ത്തകയെ മര്‍ദിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. സിപിഎം ഏരിയ കമ്മിറ്റി അംഗമായ കെ.ഭാസ്‌കരന്റെ വഴക്ക് കേള്‍ക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ മട്ടന്നൂരുലില്ലെന്നും തന്റെ ഭര്‍ത്താവിന് മുന്‍ശുണ്ഠി കൂടുതലാണെന്നും മന്ത്രി പറഞ്ഞു. മട്ടന്നൂര്‍ നഗരസഭയിലേക്ക് ജയിച്ച ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കുള്ള സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശൈലജ. വാക്കുകള്‍ ഇടറിയയായിരുന്നു മന്ത്രിയുടെ പ്രതികരണം. 

മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനായ കെ.ഭാസ്‌കരന്‍ തെരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ചുവെന്നും ഇതിനെതിരെ യുവതി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നുമായിരുന്നു വാര്‍ത്ത.

'അദ്ദേഹത്തെ അറിയുന്ന പാര്‍ട്ടി പ്രവര്‍ത്തകരാരും ശത്രുതാപരമായി പെരുമാറിയിട്ടില്ല. ഷീലയും രാജനുമായി അടുത്ത ബന്ധമാണ് മാഷിനുള്ളത്. കേന്ദ്ര കമ്മിറ്റിയില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.ന്യൂഡല്‍ഹിയില്‍ എങ്ങനെ വാര്‍ത്ത കിട്ടി എന്നു വ്യക്തമല്ല. ആരെങ്കിലും ഇതിനു പിന്നിലുണ്ടോയെന്നും അറിയില്ല.തെറ്റു ചെയതിട്ടുണ്ടെങ്കില്‍ പൊതുവേദിയില്‍ പറയാന്‍ മടിയില്ലെന്നും ശൈലജ പറഞ്ഞു.

പാര്‍ട്ടിക്ക് ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇടതു മുന്നണിയുടെ മട്ടന്നൂരിലെ വിജയത്തെ കുറച്ചു കാണിക്കാനാണ് ചിലര്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com