ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നത് നിര്‍ത്തി; പത്രങ്ങളുടെ എല്ലാ പേജുകളും വായിക്കാറില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍

ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നത് നിര്‍ത്തി; പത്രങ്ങളുടെ എല്ലാ പേജുകളും വായിക്കാറില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍

മാധ്യമങ്ങള്‍ ശുദ്ധക്കള്ളം പോലും എഴുതിവിടുന്നുണ്ട്. ഇത് വായിക്കേണ്ട ദുര്‍ഗതിയിലാണ് സമൂഹം. അതുകൊണ്ട്തന്നെ ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നത് നിര്‍ത്തി - പത്രങ്ങളുടെ എല്ലാ പേജുകളും വായിക്കില്ല

തിരുവനന്തപുരം: കഴിവുതെളിയിച്ചവരെ അടിച്ചുവീഴ്ത്താനും കരിവാരിത്തേയ്ക്കാനുമാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ബഹുമാനിക്കപ്പെടുന്നവരെ ബഹുമാനിക്കാന്‍ നാം പഠിച്ചിട്ടില്ലെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കേസരി മാധ്യമപുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ്ജിന് സമര്‍പ്പിച്ച്് പ്രസംഗിക്കുകയായിരുന്നു അടൂര്‍.

മാധ്യമങ്ങള്‍ ശുദ്ധക്കള്ളം പോലും എഴുതിവിടുന്നുണ്ട്. ഇത് വായിക്കേണ്ട ദുര്‍ഗതിയിലാണ് സമൂഹം. അതുകൊണ്ട്തന്നെ ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നത് നിര്‍ത്തിയതായും അടൂര്‍ പറഞ്ഞു. പത്രങ്ങളുടെ എല്ലാ പേജുകളും വായിക്കില്ല. ചില പേജുകള്‍ പരദൂഷണങ്ങള്‍ക്ക് വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുകയാണ്. അറിയപ്പെടുന്ന ആളുകളുടെ പ്രയത്‌നം കാണാനും അവരെ ചവിട്ടിത്താഴ്ത്താനുമാണ് എല്ലാവര്‍ക്കും ഇഷ്ടമെന്നും അടൂര്‍ പറഞ്ഞു.

മാധ്യമങ്ങളില്‍ നിന്ന് പൗരന്‍മാര്‍ നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങള്‍ പരിഹാരമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. പൗരനെന്ന നിലയില്‍ വലിയ ഭയാശങ്കളോടെയാണ് താന്‍ ജീവിക്കുന്നതെന്നും അടൂര്‍ പറഞ്ഞു.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി അടുര്‍ രംഗത്തെത്തിയിരുന്നു. താന്‍ അറിയുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ലെന്നും ദിലീപിനെ കുറ്റക്കാരനോ നിരപരാധിയോ എന്ന് വിധി പ്രസ്താവിക്കാന്‍ ഞാന്‍ അളല്ലെന്നുമായിരുന്നു അടൂര്‍ പറഞ്ഞത്. ഇപ്പോള്‍ ദീലിപിനെ ശിക്ഷിക്കുന്നത് മാധ്യമങ്ങളാണെന്നും സത്യം തെളിയുംവരെ മാധ്യമങ്ങള്‍ ക്ഷമകാണിക്കണമെന്നുമായിരുന്നു അടൂരിന്റെ അഭിപ്രായം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com