സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ കൂട്ടി; 11 ലക്ഷം വരെ വാങ്ങാന്‍ സുപ്രിം കോടതി അനുമതി

പതിനൊന്നു ലക്ഷം രൂപ വരെ ഫീസ് ഈടാക്കി പ്രവേശനം നടത്താനാണ് മാനേജ്‌മെന്റുകള്‍ക്ക് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഫീസ് സംബന്ധിച്ച് കേരള ഹൈക്കോടതിയിലുള്ള കേസില്‍ തീര്‍പ്പാവും വരെ ഇത്തരത്തില്‍ പ്രവേശനം ന
സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ കൂട്ടി; 11 ലക്ഷം വരെ വാങ്ങാന്‍ സുപ്രിം കോടതി അനുമതി

ന്യൂഡല്‍ഹി:  സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് ഫീസ് കുത്തനെ ഉയര്‍ത്താന്‍ സുപ്രിം കോടതി അനുമതി. പതിനൊന്നു ലക്ഷം രൂപ വരെ ഫീസ് ഈടാക്കി പ്രവേശനം നടത്താനാണ് മാനേജ്‌മെന്റുകള്‍ക്ക് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഫീസ് സംബന്ധിച്ച് കേരള ഹൈക്കോടതിയിലുള്ള കേസില്‍ തീര്‍പ്പാവും വരെ ഇത്തരത്തില്‍ പ്രവേശനം നടത്താം.

സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് നിരക്കിനെതിരെ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്‍ആര്‍ഐ ഒഴികെയുള്ള എല്ലാ സീറ്റിലും ഫീസ് അഞ്ചു ലക്ഷം രൂപയായി നിജപ്പെടുത്തി കേസില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റുകള്‍ നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.

പതിനൊന്നു ലക്ഷം രൂപ വരെ ഫീസ ഈടാക്കി മാനേജ്‌മെന്റുകള്‍ക്ക് പ്രവേശനം നടത്താമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇതില്‍ അഞ്ചു ലക്ഷം രൂപയാണ് നിര്‍ബന്ധമായും പണമായി വാങ്ങാവുന്നത്. ബാക്കി തുക പണമായോ ബാങ്ക് ഗ്യാരണ്ടിയായോ നല്‍ാകനുള്ള ഓപ്ഷന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കണം. ഈ പണം പ്രത്യേക അക്കൗണ്ട് ആയി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതിയെ കേസിലെ അന്തിമ വിധി അനുസരിച്ചാണ് ഫീസ് ഈടാക്കേണ്ടതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com