സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല; ഗൂഢാലോചനയെന്ന് ആളൂര്‍ ; പല നടിമാര്‍ക്കും പങ്കെന്നും വെളിപ്പെടുത്തല്‍
Published: 16th August 2017 12:19 PM |
Last Updated: 16th August 2017 01:24 PM | A+A A- |

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 30 വരെ നീട്ടി. സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല. സുനിയെ കോടതിയില്‍ ഹാജരാക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍ പറഞ്ഞു. ഗൂഢാലോചനയില്‍ പല നടിമാര്‍ക്ക് പങ്കുണ്ടെന്ന് സുനില്‍ കുമാര്‍ പറഞ്ഞതായി ആളൂര്‍ പറയുന്നു. സുനി തന്നെ നടിമാരുടെ പേര് വെപ്പെടുത്തട്ടെയെന്നും ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിജെഎം കോടതിയില്‍ കേസുള്ളത് കൊണ്ടാണ് ആങ്കമാലി കോടതിയില്‍ ഹാജരാക്കാത്തതെന്നാണ് പൊലീസ് പറയുന്നത്. മാഡത്തിന്റെ പേര് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്നായിരുന്നു ഇന്ന് മറ്റൊരു നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് നടിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കത്തതെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നത്. ഗൂഢാലോചനയില്‍ ഒരു മാഡം മാത്രമല്ലെന്നും മറ്റു ചില നടികള്‍ കൂടിയുണ്ടെന്നുമാണ് സുനി തന്നോട് പറഞ്ഞതെന്ന് പ്രതിഭാഗം അഭിഭാഷകനും ആവര്‍ത്തിക്കുന്നുണ്ട്. മാഡത്തിന്റെ പേര് സുനില്‍ വെളിപ്പെടുത്തുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നും അഭിഭാഷകന്‍ പറയുന്നു