പിണറായി വിജയന്റെ തിട്ടൂരം കണ്ട് ഭയന്ന് പിന്മാറുന്നവരല്ല ആര്‍എസ്എസ്; കശ്മീരില്‍ ഭീകരവാദികളെ വെല്ലുവിളിച്ച് പതാക ഉയര്‍ത്തിയവരാണെന്നും വി മുരളീധരന്‍

പിണറായി വിജയന്റെ തിട്ടൂരം കണ്ട് ഭയന്ന് പിന്മാറുന്നവരല്ല ആര്‍എസ്എസ്; കശ്മീരില്‍ ഭീകരവാദികളെ വെല്ലുവിളിച്ച് പതാക ഉയര്‍ത്തിയവരാണെന്നും വി മുരളീധരന്‍

കൊച്ചി: മോഹന്‍ ഭാഗവത് പാലക്കാട് കണ്ണകിയമ്മന്‍ സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാത ഉയര്‍ത്തിയതിനെതിരെ നിയമനടപടികളുമായി മുന്നോ്ട്ടു പോകുന്ന സര്‍്ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍. ആ സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിക്കുന്ന ഇന്ത്യന്‍ പൗരന് ദേശീയ പതാക ഉയര്‍ത്താന്‍ യാതൊരു നിയമ തടസ്സവും ഇല്ലെന്നിരിക്കെ ഇന്ന് പുലര്‍ച്ചെ ധൃതി പിടിച്ച് നോട്ടീസ് നല്‍കി സര്‍സംഘചാലകനെ തടയാന്‍ ശ്രമിച്ചത് അങ്ങേയറ്റം പരിഹാസ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയിട്ടുളളത് . കെ.ഇ.ആറില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും ചട്ടമുള്ളതായി അറിവില്ല. ഇനി ഉണ്ടെങ്കിലും ദേശീയ പതാക ഉയര്‍ത്തുക എന്നത് പൗരന്റെ മൗലികാവകാശമായി അംഗീകരിച്ച സുപ്രീം കോടതി വിധി ഉള്ളതിനാല്‍ ആ വിധിയെ അതിലംഘിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉണ്ടാക്കിയ ഒരു ചട്ടവും നിലനില്‍ക്കില്ല. അതിനാല്‍ പാലക്കാട് കളക്ടറുടെ ഉത്തരവിന് യാതൊരു നിയമ സാധുതയുമില്ലെന്നും മുരളീധരന്‍ പറയുന്നു.

പിണറായി വിജയന്റെ തിട്ടൂരം കണ്ട് ഭയന്ന് പിന്മാറുന്നവരല്ല ആര്‍.എസ്.എസ്. ഇന്ത്യയിലെ സിപിഎം ഓഫീസുകളില്‍ ഇന്നേ വരെ ദേശീയ പതാക ഉയര്‍ത്തുന്നത് കണ്ടിട്ടില്ല. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനാഘോഷത്തിലും സമാന്തരമായി രാഷ്ട്രീയ പരിപാടികള്‍ നടത്തരുത് എന്നിരിക്കെ എവിടെയും ദേശീയ പതാക ഉയര്‍ത്താതെയാണ് ഇന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചത്. എന്തുകൊണ്ടാണ് പാലക്കാട് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉഥഎഹക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് ? 1963ല്‍ ദേശീയ പതാകയുമേന്തി പ്രധാനമന്ത്രി നെഹ്‌റുവിന്റെ ക്ഷണ പ്രകാരം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം സഞ്ചലനം നടത്തിയ ആര്‍.എസ്.എസ്സിന്, കശ്മീരില്‍ഭീകരവാദികളെ വെല്ലുവിളിച്ച് ദേശീയ പതാക ഉയര്‍ത്തിയ ബി.ജെ.പിക്ക് ഈ വിലക്കൊന്നും പ്രശ്‌നമേയല്ലെന്നും വി മുരളീധരന്‍ പറയുന്നു.

വി മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭഗവത് ഇന്ന് പാലക്കാട് കണ്ണകിയമ്മന്‍ സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ആ സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിക്കുന്ന ഇന്ത്യന്‍ പൗരന് ദേശീയ പതാക ഉയര്‍ത്താന്‍ യാതൊരു നിയമ തടസ്സവും ഇല്ലെന്നിരിക്കെ ഇന്ന് പുലര്‍ച്ചെ ധൃതി പിടിച്ച് നോട്ടീസ് നല്‍കി സര്‍സംഘചാലകനെ തടയാന്‍ ശ്രമിച്ചത് അങ്ങേയറ്റം പരിഹാസ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയിട്ടുളളത് . കെ.ഇ.ആറില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും ചട്ടമുള്ളതായി അറിവില്ല. ഇനി ഉണ്ടെങ്കിലും ദേശീയ പതാക ഉയര്‍ത്തുക എന്നത് പൗരന്റെ മൗലികാവകാശമായി അംഗീകരിച്ച സുപ്രീം കോടതി വിധി ഉള്ളതിനാല്‍ ആ വിധിയെ അതിലംഘിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉണ്ടാക്കിയ ഒരു ചട്ടവും നിലനില്‍ക്കില്ല. അതിനാല്‍ പാലക്കാട് കളക്ടറുടെ ഉത്തരവിന് യാതൊരു നിയമ സാധുതയുമില്ല. ഒരു സീല്‍ പോലും പതിപ്പിക്കാതെ കളക്ടര്‍ കൊടുത്തയച്ച കടലാസിലെ ഉത്തരവിന് അതെഴുതിയ കടലാസിന്റെ വില പോലുമില്ല. മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്‍ ഒരു സ്‌കൂളില്‍ ഇന്ന് പതാക ഉയര്‍ത്തിയ വാര്‍ത്ത വരുന്നുണ്ട്. അവിടെയൊന്നും തലേന്ന് രാത്രി ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. മാത്രമല്ല പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ ഇത്തരമൊരു നിര്‍ദ്ദേശമേ ഇല്ല. എന്തായാലും പിണറായി വിജയന്റെ തിട്ടൂരം കണ്ട് ഭയന്ന് പിന്മാറുന്നവരല്ല ആര്‍.എസ്.എസ്. ഇന്ത്യയിലെ സിപിഎം ഓഫീസുകളില്‍ ഇന്നേ വരെ ദേശീയ പതാക ഉയര്‍ത്തുന്നത് കണ്ടിട്ടില്ല. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനാഘോഷത്തിലും സമാന്തരമായി രാഷ്ട്രീയ പരിപാടികള്‍ നടത്തരുത് എന്നിരിക്കെ എവിടെയും ദേശീയ പതാക ഉയര്‍ത്താതെയാണ് ഇന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചത്. എന്തുകൊണ്ടാണ് പാലക്കാട് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ DYFlക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് ? 1963ല്‍ ദേശീയ പതാകയുമേന്തി പ്രധാനമന്ത്രി നെഹ്‌റുവിന്റെ ക്ഷണ പ്രകാരം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം സഞ്ചലനം നടത്തിയ ആര്‍.എസ്.എസ്സിന്, കശ്മീരില്‍ഭീകരവാദികളെ വെല്ലുവിളിച്ച് ദേശീയ പതാക ഉയര്‍ത്തിയ ബി.ജെ.പിക്ക് ഈ വിലക്കൊന്നും പ്രശ്‌നമേയല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com