പ്രമുഖ അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ അന്തരിച്ചു

പിണറായി വിജയന്റെ നിയമോപദേഷ്ടാവ് സ്ഥാനത്തേക്ക് അദ്ദേഹത്തെ നിയമിക്കാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം വിട്ടുനിന്നു
പ്രമുഖ അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ അന്തരിച്ചു

കൊച്ചി: കേരളത്തിലെ മുന്‍ നിര അഭിഭാഷകരില്‍ ഒരാളായിരുന്ന എം.കെ.ദാമോദരന്‍(70) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായി എം.കെ.ദാമോദരന്‍ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയായതിന് ശേഷം പിണറായി വിജയന്റെ നിയമോപദേഷ്ടാവ് സ്ഥാനത്തേക്ക് അദ്ദേഹത്തെ നിയമിക്കാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന് എതിരായ കേസുകളില്‍ ഹാജരാകുന്ന വ്യക്തി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എത്തുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദ ലോട്ടറി നടത്തിപ്പുകാരന്‍ സാന്റിയാഗോ മാര്‍ട്ടിന്‍, കശുവണ്ടി അഴിമതി കേസില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് വേണ്ടിയും ക്വാറി ഉടമകള്‍ക്ക് വേണ്ടിയും സംസ്ഥാന സര്‍ക്കാരിന് എതിരെ എം.കെ.ദാമോദരന്‍ കോടതിയിലെത്തിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com