പൊന്നിന്‍ ചിങ്ങം വന്നെത്തി;  പൂവിളി ഉയര്‍ത്തി ഇനി ഓണമണയും കാലം

കര്‍ക്കിടകത്തിന്റെ വറുതികള്‍ക്ക് വിട, പൊന്നോണത്തിന്റെ വരവറിയിച്ച് അറയും പറയും നിറയുന്ന പൊന്നില്‍ ചിങ്ങത്തിന് തുടക്കം
പൊന്നിന്‍ ചിങ്ങം വന്നെത്തി;  പൂവിളി ഉയര്‍ത്തി ഇനി ഓണമണയും കാലം

കര്‍ക്കിടകത്തിന്റെ വറുതികള്‍ക്ക് വിട, പൊന്നോണത്തിന്റെ വരവറിയിച്ച് അറയും പറയും നിറയുന്ന പൊന്നില്‍ ചിങ്ങത്തിന് തുടക്കം. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറയുമെന്ന പ്രതീക്ഷയില്‍ ചിങ്ങം ഒന്നിനെ വരവേല്‍ക്കുകയാണ് മലയാളികള്‍. 

കൊയ്ത്തും മെതിയുമൊക്കെയായി ആഘോമാക്കിയിരുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ ഗൃഹാതുരതകള്‍ ഉയര്‍ത്തിയാണ് ചിങ്ങം പുലരുന്നതെങ്കിലും, അന്യസംസ്ഥാന പച്ചക്കറികള്‍ കീഴടക്കിയ വിപണിയാണ് മലയാളികള്‍ക്ക് ഈ ചിങ്ങവും. ഇതിനൊപ്പം ഓണാഘോഷം ഹൈടെക്കാക്കാനും മലയാളികള്‍ തുടങ്ങി കഴിഞ്ഞു. 

പ്രത്യാശകള്‍ നിറയുന്ന കാലമാണ് ചിങ്ങം. തുമ്പയും മുക്കുറ്റിയും നിറയുന്ന പൂക്കളുടെ വസന്തകാലം മാത്രമല്ല, വിളവെടുപ്പിന്റെ സമൃദ്ധകാലം കൂടിയാണിത്. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ നാടും പ്രകൃതിയും ഒരുപോലെ ഒരുങ്ങുന്ന പൊന്നിന്‍ ചിങ്ങം. ചിങ്ങം പുലരുമ്പോള്‍ ഐശ്വര്യത്തിനായി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. 

വേണ്ട മഴ കിട്ടാത്തതിന്റെ ദുരിതത്തില്‍ കൂടിയാണ് കര്‍ഷകര്‍ ചിങ്ങത്തിലേക്ക് കടക്കുന്നത്. ചിങ്ങത്തിലെങ്കിലും മഴ കിട്ടുമെന്ന പ്രതീക്ഷയില്‍ കൂടിയാണവര്‍. കള്ളക്കര്‍ക്കിടകം തീര്‍ത്ത വറുതികള്‍ മറന്ന് പൂവിളിയും, വിഭവ സമൃദ്ധമായ ഓണ സദ്യയുടേയും ലഹരിയിലേക്ക് മലയാളികള്‍ നടന്നടുത്ത് തുടങ്ങും ഇന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com