വേലി കെട്ടി തിരിച്ചത് പോള കയറാതിരിക്കാന്‍; തോമസ് ചാണ്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി

പതിനഞ്ചു വര്‍ഷം മുമ്പു തുടങ്ങിയതാണ് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട്. രാഷ്ട്രീയപ്രേരിതമായാണ്ഇപ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നതെന്നും മുഖ്യമന്ത്രി
വേലി കെട്ടി തിരിച്ചത് പോള കയറാതിരിക്കാന്‍; തോമസ് ചാണ്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപിക്കപ്പെട്ട കൈയേറ്റം ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങളില്‍ മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസോര്‍ട്ടിനായി കായല്‍ കൈയേറിയിട്ടില്ലെന്നും രാഷ്ട്രീയപ്രേതിരമായാണ് ആരോപണങ്ങള്‍ ഉയരുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിടി ബല്‍റാം എംഎല്‍എയാണ് അടിയന്തര പ്രമേയമായി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനും എതിരായ ആരോപണങ്ങള്‍ സഭയില്‍ ഉന്നയിച്ചത്.

പോള കയറാതിരിക്കാനാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനു ചുറ്റും കയര്‍ കെട്ടി തിരിച്ചതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പതിനഞ്ചു വര്‍ഷം മുമ്പു തുടങ്ങിയതാണ് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട്. രാഷ്ട്രീയപ്രേരിതമായാണ്ഇപ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്‍വറിനെയും പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി നിയമസമസഭയില്‍ സ്വീകരിച്ചത്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി തേടിയ ശേഷമാണ് പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാനലുകള്‍ക്ക് വിഷയ ദാദിദ്ര്യം ഉള്ളതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് തോമസ് ചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തിനും ഈ വിഷയദാരിദ്ര്യം ഉണ്ടോയെന്നും മന്ത്രി ചോദിച്ചു. കായല്‍ കയ്യേറിയിട്ടുണ്ടെന്നു തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് തോമസ് ചാണ്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവ് സ്ഥലം സന്ദര്‍ശിച്ച് നിജസ്ഥിതി പരിശോധിക്കണമെന്ന് പിവി അന്‍വര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com