ഹാദിയയുടെ വീട്ടില്‍ കയറി രാഹുല്‍ ഈശ്വറിന്റെ സെല്‍ഫിയും വീഡിയോയും; 'നിസ്‌കരിക്കുമ്പോള്‍ വഴക്കു പറയാറുണ്ടോ എന്ന് ചോദിക്കൂ' എന്ന് ഹാദിയ

ഹാദിയയുടെ വീട്ടില്‍ കയറി രാഹുല്‍ ഈശ്വറിന്റെ സെല്‍ഫിയും വീഡിയോയും; 'നിസ്‌കരിക്കുമ്പോള്‍ വഴക്കു പറയാറുണ്ടോ എന്ന് ചോദിക്കൂ' എന്ന് ഹാദിയ

കൊച്ചി: വിവാഹം അസാധുവാക്കി കോടതി വീട്ടുകാര്‍ക്കൊപ്പം അയച്ച ഹാദിയയുടെ വീട്ടില്‍ ചെന്ന് സെല്‍ഫിയും വീഡിയോയുമെടുത്ത് സംഘപരിവാര്‍ സംവാദകന്‍ രാഹുല്‍ ഈശ്വര്‍. പോലീസിന്റെ ശക്തമായ കാവലുള്ള വീട്ടില്‍ പോലീസിന്റെ കൂടി അനുമതിയോടെയാണ് രാഹുല്‍ ഈശ്വര്‍ വീട്ടില്‍ കടന്നത്. മാധ്യമങ്ങള്‍ക്കടക്കം മറ്റാര്‍ക്കും പ്രവേശനമില്ലാത്ത ഹാദിയയുടെ വീട്ടില്‍ ചെന്ന് രാഹുല്‍ ഈശ്വര്‍ ഹാദിയയോടൊപ്പം സെല്‍ഫി എടുത്തതോടെ പോലീസിന്റെ നിലപാട് വ്യക്തമാകുന്നതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സെല്‍ഫിയോടൊപ്പം ഹാദിയയുടെ അമ്മയുടെ ഒരു വീഡിയോ എടുത്ത് 'ഓരോ അമ്മയും കാണേണ്ട കേള്‍ക്കേണ്ട കണ്ണുനീര്‍' എന്നുപറഞ്ഞ് രാഹുല്‍ ഈശ്വര്‍ പോസ്റ്റ് ചെയ്തു. അതേസമയം, 'ഇവര്‍ക്ക്, എന്നെ ഇങ്ങനെ ഇട്ടാല്‍ മതിയോ എന്റെ ജീവിതം ഇങ്ങനെ മതിയോ? ഇതാണോ ഇവരെനിക്ക് തരുന്ന അനുഗ്രഹം? ഇതാണെനിക്ക് ചോദിക്കാനുള്ളത്'. 'നിസ്‌കരിക്കുമ്പോള്‍ വഴക്കു പറയാറുണ്ടോ എന്ന് ചോദിക്കൂ' എന്ന് അമ്മയോട് ചോദിക്കാന്‍ വീഡിയോയില്‍ ഹാദിയ രാഹുലിനോട് ആവശ്യപ്പെടുന്നുണ്ട്.

മതം മാറ്റമാണോ വിവാഹമാണോ അമ്മയ്ക്ക് പ്രശ്‌നം എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ 'ഇവള്‍ ആദ്യം മതം മാറി' എന്ന്പറഞ്ഞാണ് അമ്മ തുടങ്ങുന്നത്. മതംമാറ്റം തന്നെയാണ് പ്രധാന പ്രശ്‌നമെന്ന് സൂചിപ്പിക്കുന്ന അമ്മയുടെ മറുപടി പൂര്‍ണമാവുന്നതിനു മുന്‍പ് വീഡിയോ അവസാനിക്കുന്നു.

ഹാദിയയ്ക്ക് മത വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ എല്ലാം ചെയ്തുകൊടുക്കാമെന്ന് അച്ഛന്‍ കൊടുത്ത ഉറപ്പിലാണ് ഹാദിയ കോടതിയുടെ ഉത്തരവില്‍ വീട്ടുതടങ്കലില്‍ ആയത്. ആ ഉറപ്പ് പാലിക്കപ്പെടുന്നില്ലെന്നും അക്ഷരാര്‍ത്ഥത്തില്‍ അവര്‍ തടവിലാണെന്നും ഉള്ളതിനുള്ള ശക്തമായ തെളിവാവുകയാണ് ഈ വീഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com