സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ ഇന്ന് പണിമുടക്കും
Published: 18th August 2017 07:44 AM |
Last Updated: 18th August 2017 06:05 PM | A+A A- |

കോഴിക്കോട്: യാത്രക്കൂലി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുകള്‍ ഇന്ന് പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള ബസുടമകളാണ് സമരം നടത്തുന്നത്. കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.
പണിമുടക്കുകൊണ്ട് പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു