തോമസ് ചാണ്ടിക്കെതിരെ നിലപാടെടുത്ത എന്‍വൈസി സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ടു, എന്‍സിപിയില്‍ പ്രതികാര നടപടി

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട സംസ്ഥാന പ്രസിഡന്റ് മുജീബര്‍ റഹ്മാനെ സംഘടനയില്‍നിന്ന് പുറത്താക്കി
തോമസ് ചാണ്ടിക്കെതിരെ നിലപാടെടുത്ത എന്‍വൈസി സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ടു, എന്‍സിപിയില്‍ പ്രതികാര നടപടി

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തില്‍ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിലപാടെടുത്ത പാര്‍ട്ടി യുവജന വിഭാഗം സംസ്ഥാന ഘടകത്തെ എന്‍സിപി പിരിച്ചുവിട്ടു. നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകം പിരിച്ചുവിടുന്നതായി ദേശീയ നേതൃത്വം അറിയിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട സംസ്ഥാന പ്രസിഡന്റ് മുജീബര്‍ റഹ്മാനെ സംഘടനയില്‍നിന്ന് പുറത്താക്കി.

അഴിമതി ആരോപണങ്ങളിലും സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിലും എന്‍വൈസി സംസഥാന ഘടകം മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിലപാടെടുത്തിരുന്നു. കായല്‍ കൈയേറ്റം ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങളില്‍ ആരോപണ വിധേയനായ മന്ത്രിക്കെതിരെ എന്‍വൈസി സംസ്ഥാന അധ്യക്ഷന്‍ മുജീബുര്‍ റഹ്മാന്‍ ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ടുകൊണ്ട് ദേശീയ നേതൃത്വം അറിയിപ്പു നല്‍കിയത്. ദേശീയ അധ്യക്ഷന്‍ രാജീവ് കുമാര്‍ ഝായാണ് ഇതു സംബന്ധിച്ച അറിയിപ്പു നല്‍കിയത്.

തോമസ് ചാണ്ടി വിഷയത്തില്‍ ഇരു ചേരിയായി തിരിഞ്ഞ എന്‍സിപി സംസ്ഥാന ഘടകം പിളര്‍പ്പിന്റെ വക്കിലാണ്. ഇരുപക്ഷവും നിലപാടു കടുപ്പിച്ച പശ്ചാത്തലത്തില്‍ 20ന് ചേരേണ്ട നേതൃയോഗം ദേശീയ നേതൃത്വം ഇടപെട്ട് മാറ്റിവച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com