പിസി ജോര്‍ജ്ജിന്റെ പ്രസ്താവനയില്‍ വേദനയും അമര്‍ഷവും ഉണ്ടെന്ന് നടി; വനിതാ കമ്മീഷന് മുമ്പാകെ മൊഴി നല്‍കി

പിസി ജോര്‍ജ്ജ് എംഎല്‍എയുടെ പ്രസ്താവനയില്‍ ദു:ഖവും അമര്‍ഷവും ഉണ്ടെന്ന് നടി - വനിതാ കമ്മീഷന് നല്‍കിയ മെഴിയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്
പിസി ജോര്‍ജ്ജിന്റെ പ്രസ്താവനയില്‍ വേദനയും അമര്‍ഷവും ഉണ്ടെന്ന് നടി; വനിതാ കമ്മീഷന് മുമ്പാകെ മൊഴി നല്‍കി

കൊച്ചി: പിസി ജോര്‍ജ്ജ് എംഎല്‍എയുടെ പ്രസ്താവന ഏറെ വേദനിപ്പിച്ച്  കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി. പ്രസ്താവനയില്‍ ദു:ഖവും അമര്‍ഷവും ഉണ്ടെന്നും നടി. വനിതാ കമ്മീഷന് നല്‍കിയ മൊഴിയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. നടിയെ ഇന്ന് വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചിരുന്നു.

വാര്‍ത്താ സമ്മേളനങ്ങളിലും ചര്‍ച്ചകളിലും അഭിമുഖങ്ങളിലുമാണ്  പിസി ജോര്‍ജ്ജ് നടിക്കെതിരെ മോശം പരമാര്‍ശം നടത്തിയത്. നടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തെളിവില്ലെന്നും ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസം നടി അഭിനയിക്കാന്‍ പോയതില്‍ ദുരൂഹതയുണ്ടെന്നും ഇപ്പോള്‍ ഇവിടെ നടക്കുന്നത് പുരുഷ പീഡനമാണെന്നുമായിരുന്നു പിസി ജോര്‍ജ്ജ്് പറഞ്ഞത്. 


ഈ സാഹചര്യത്തിലായിരുന്നു പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാനും പി.സി.ജോര്‍ജ്ജിന്റെ മൊഴിയെടുക്കാനും ചെയര്‍പെഴ്‌സണ്‍ എംസി ജോസഫൈന്‍ കമ്മീഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജോര്‍ജ്ജിന്റെ അഭിപ്രായ പ്രകടനങ്ങള്‍ സ്ത്രീത്വത്തെ ഹനിക്കുന്നതെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. വനിതാ കമ്മീഷന്‍ ആക്ട് പ്രകാരം വനിതകള്‍ക്കെതിരായ ഏത് തരം അതിക്രമങ്ങള്‍ക്കും കേസെടുക്കാന്‍  കമ്മീഷന്‍ അധികാരമുണ്ട്. അപകീര്‍ത്തി കേസില്‍ ബന്ധപ്പെട്ടായാളുടെ പരാതി വേണമെന്നില്ല. പിസി ജോര്‍ജ്ജിനെതിരെ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കാമെന്ന നിയമോപദേശത്തിന്റെ കൂടി സാഹചര്യത്തിലാണ് സ്വമേധയാ കേസെടുക്കാനും തുടര്‍ നടപടികള്‍ക്കും ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കിയത്. 

എംഎല്‍എയില്‍ നിന്ന് മൊഴിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് വനിതാ കമ്മീഷന്‍ കത്ത് നല്‍കിയിരുന്നു. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിനെ കുറിച്ച് ജനപ്രതിനിധി അടക്കമുള്ളവര്‍ ചേര്‍ന്ന് രൂപികരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധിനിര്‍ണയങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടെന്നും ഇത്തരം അഭിപ്രായ പ്രകടനങ്ങളെ മുന്‍നിര്‍ത്തി മഖ്യമന്ത്രിക്കയച്ച കത്തില്‍ നടി ആശങ്ക അറിയിച്ചിരുന്നു.

ആക്രമണത്തിനിരയായ നടിക്കെതിരെ പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതമാണെന്നും സ്പീക്കര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഉന്നത പദവിയിലിരിക്കുന്ന ആള്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും എംഎല്‍എയ്‌ക്കെതിരെ സ്പീക്കര്‍ എന്ന നിലയില്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്പീക്കറുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com