മുരുകനെ ആശുപത്രിയിലെത്തിച്ച ദിവസം 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

ആശുപത്രിയില്‍ മുരുകനെ എത്തിച്ച ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
മുരുകനെ ആശുപത്രിയിലെത്തിച്ച ദിവസം 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മെഡിക്കല്‍ കോളേജില്‍ ഒഴിവുണ്ടായിരുന്നത് 15 വെന്റിലേറ്ററുകള്‍ മുരുകനെ എത്തിച്ച ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 15 വെന്റിലേറ്ററുകളാണ് ഒഴിവുണ്ടായിരുന്നത്. ആശുപത്രി അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സൂപ്രണ്ടും പ്രിന്‍സിപ്പലും പൊലീസിനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞായിരുന്നു മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത്. 

മുരുകനെ ഈ മാസം 6ാം തിയ്യതിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറഞ്ഞായിരുന്നു മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത്. പതിനഞ്ച് സ്റ്റാന്റ് ബൈ വെന്റിലേറ്റര്‍ ഒഴിവുള്ളതായും ഒരു വെന്റിലേറ്റര്‍ തലസ്ഥാനത്തെത്തിയ വിവിഐപിക്കായി മാറ്റിവെച്ചതാണെന്നുമാണ് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂപ്രണ്ടും പ്രിന്‍സിപ്പള്‍ നല്‍കിയ റിപ്പോര്‍ട്ടിന് പുറമെ ആശുപത്രിയിലെ അന്നത്തെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്്. 

അതേസമയം ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിക്കാനിടയായതിനെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആരോഗ്യവകുപ്പ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുരുകനേയും കൊണ്ട് ആംബുലന്‍സ് എത്തിയ എല്ലാ ആശുപത്രികളിലും നേരിട്ടെത്തി തെളിവെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. എന്നാല്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്നായിരുന്നു ആഭ്യന്തര അന്വേഷണസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ പകരം ഉപയോഗിക്കാവുന്ന ആംബ്യു ബാഗ് ഉപയോഗിക്കാമെന്നു പറഞ്ഞെങ്കിലും ഒന്നും പറയാതെ മുരുകനെ ആംബുലന്‍സുകാര്‍ കൊണ്ടുപോകുകയായിരുന്നെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആദ്യവിശദീകരണം.

അടിയന്തര ശസ്ത്രക്രിയ നടത്തിയ രണ്ടു രോഗികള്‍ക്കായി കരുതിയ വെന്റിലേറ്ററുകള്‍ മാത്രമാണ് മുരുകനെ കൊണ്ടുവന്ന സമയത്ത് ഒഴിവുണ്ടായിരുന്നതെന്നു അത് ശസ്ത്രക്രിയ ചെയ്ത രോഗികള്‍ക്ക് ഉണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനായി ഇത് മാറ്റിവെച്ചിരിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനാല്‍ മുരുകന് ജീവന്‍ നഷ്ടമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com