മതം മാറ്റി യുവതിയെ സിറിയയിലേക്ക് അയക്കാന്‍ ശ്രമം, പിന്നില്‍ പ്രമുഖ മത സംഘടന; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th August 2017 08:04 AM |
Last Updated: 19th August 2017 08:04 AM | A+A A- |

കൊച്ചി: വിവാഹത്തിന് ശേഷം ഭര്‍ത്താവ് തന്നെ സിറിയയിലേക്ക് അയക്കാന്‍ ശ്രമിച്ചതായി ഹൈക്കോടതിയില്‍ യുവതിയുടെ മൊഴി. ഒരു പ്രമുഖ മത സംഘടന ഇക്കാര്യം തന്നെ രേഖാമൂലം അറിയിച്ചതായും യുവതി കോടതിയെ അറിയിച്ചു. മതം മാറ്റി വിവാഹം കഴിച്ചതിന് ശേഷം ഭര്‍ത്താവ് തന്നെ സിറിയയിലേക്ക് അയക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ മൊഴിയില്‍ ഡിജിപിയോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
മതം മാറി വിവാഹം ചെയ്തതിന് ശേഷം മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോന്നതിന്റെ പേരില്‍ മതസംഘടനയുടെ ഭീഷണി നേരിടുന്നുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് തന്നെ സിറിയയിലേക്ക് അയക്കാന്‍ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പരാതിപ്പെട്ടത്.
പെണ്‍കുട്ടിയുടെ പരാതി അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ കോടതി പെണ്‍കുട്ടിക്കും കുടുംബത്തിനും വേണ്ട സുരക്ഷ ഒരുക്കാന്‍ ഡിജിപിയോട് നിര്‍ദേശിച്ചു. പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കണ്ണൂര്‍ സ്വദേശി തന്നെയായ യുവാവിനൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും യുവതി മാതാപിതാക്കള്‍ക്കൊപ്പം പോവുകയായിരുന്നു.