തോമസ് ചാണ്ടിയെ പിന്തുണച്ച് കോടിയേരി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

തോമസ് ചാണ്ടിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ എന്തുകൊണ്ട് മുന്‍പ് ഉന്നയിച്ചില്ലെന്ന് കോടിയേരി
തോമസ് ചാണ്ടിയെ പിന്തുണച്ച് കോടിയേരി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി സിപിഎം. മന്ത്രിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

തോമസ് ചാണ്ടിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ എന്തുകൊണ്ട് മുന്‍പ് ഉന്നയിച്ചില്ലെന്ന് കോടിയേരി ചോദിച്ചു. തോമസ് ചാണ്ടി മന്ത്രി ആയതിനു ശേഷമാണ് ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. ഇതുതന്നെ സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ട് എന്ന് വെളിവാക്കുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. 

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിക്കെതിരെയാ ആരോപണങ്ങള്‍ തള്ളിയിരുന്നു.അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിട്ടുള്ളത് എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അഭിപ്രായപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com