എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st August 2017 07:17 PM |
Last Updated: 21st August 2017 08:39 PM | A+A A- |

തിരുവനന്തപുരം: എംഎല്‍എമാരുടെ ശമ്പളം കൂട്ടാന്‍ ശുപാര്‍ശ. ജസ്റ്റിസ് ജയിംസ് കമ്മറ്റി ശുപാര്‍ശ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കൈമാറി. 30 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. നിലവില്‍ ലഭിക്കുന്ന ശമ്പളം39,500 രൂപയാണ്.
ഏകാംഗകമ്മറ്റിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ എംഎ്ല്‍എമാരുടെ അലവന്‍സ് ഉള്‍പ്പടെ 80000 രൂപയാക്കണമെന്നാണ് നിര്‍ദേശം. ചില ബത്തകള്‍ കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ശമ്പളം വര്‍ധിപ്പിക്കണമെന്ന എംഎല്‍എമാര്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇതേ കുറിച്ച് പഠിക്കാന്‍ ജയിംസ് കമ്മറ്റിയെ നിയോഗിച്ചത്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ് സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളം എന്നായിരുന്നു പരാതി
എംഎല്‍എമാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും വാഹനം വാങ്ങുന്നതിനും ലഭിക്കുന്ന അഡ്വാന്‍സ് തുക ഈയിടെ ഇരട്ടിയാക്കിയിരുന്നു. വീട് വയ്ക്കുന്നതിന് ലഭിക്കുന്ന അഡ്വാന്‍സ് തുക പത്ത് ലക്ഷത്തില്‍ നിന്നും ഇരുപതിനായിരമാക്കി ഉയര്‍ത്തിയിരുന്നു. വാഹനം വാങ്ങാനുള്ള തുക അഞ്ചില്‍ നിന്നും പത്ത് ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ