പുറത്തുവന്നത് തെളിവുകളുടെ തുമ്പു മാത്രം; ദിലീപിനെതിരായ തെളിവുകള്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്താനാവില്ലെന്ന് പ്രോസിക്യൂഷന്‍

അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ തുറന്ന കോടതിയില്‍ അറിയിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അത് അന്വേഷണത്തെയും വിചാരണയെയും ബാധിക്കും
പുറത്തുവന്നത് തെളിവുകളുടെ തുമ്പു മാത്രം; ദിലീപിനെതിരായ തെളിവുകള്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്താനാവില്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുള്ള തെളിവുകള്‍ തുറന്ന കോടതിയില്‍ പറയാനാവില്ലെന്ന് പ്രോസിക്യൂഷന്‍. ഇതുവരെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തകളിലുള്ളത് ദിലീപിനെതിരായ തെളിവുകളുടെ ഒരു അംശം മാത്രമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ദിലീപിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ പോസിക്യൂഷന്‍ കോടതിക്കു നല്‍കും.

കേസില്‍ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകളുടെ ഒരംശം മാത്രമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്. അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ തുറന്ന കോടതിയില്‍ അറിയിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അത് അന്വേഷണത്തെയും വിചാരണയെയും ബാധിക്കും. ദിലീപ് മലയാള സിനിമയില്‍ വലിയ സ്വാധീനമുള്ള പ്രമുഖനാണെന്ന് പ്രതിഭാഗം തന്നെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. അങ്ങനെയൊരു പ്രതിക്കെതിരായ തെളിവുകള്‍ പരസ്യമാക്കുന്നത് കേസിനെ ബാധിക്കും. അതുകൊണ്ട് മുദ്രവച്ച കവറില്‍ തെളിവുകള്‍ കോടതിക്കു കൈമാറും.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന് ദിലീപ് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷികളുണ്ട്. ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നതു പോലെ ടവര്‍ ലൊക്കേഷന്‍ തെളിവുകള്‍ മാത്രമല്ല കേസില്‍ കണ്ടെത്തിയിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com