ബ്രാഹ്മണനല്ലാത്ത പൂജാരിയെ ശാന്തി കാര്യങ്ങളില്‍ നിന്ന് പുറത്താക്കി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശാന്തിക്കാരനെ ബ്രാഹ്മണനല്ലെന്ന കാരണത്താല്‍ പൂജാകാര്യത്തില്‍ പുറത്താക്കിയ നടപടിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ബ്രാഹ്മണനല്ലാത്ത പൂജാരിയെ ശാന്തി കാര്യങ്ങളില്‍ നിന്ന് പുറത്താക്കി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോട്ടയം: കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശാന്തിക്കാരനെ ബ്രാഹ്മണനല്ലെന്ന കാരണത്താല്‍ പൂജാകാര്യത്തില്‍ പുറത്താക്കിയ നടപടിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ മുന്നാഴ്ചയ്ക്കകം കാണക്കാരി ശ്രീകൃഷ്ണ സ്വാമി ദേവസ്വം സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനു മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

ജനുവരിയിലായിരുന്നു ക്ഷേത്രം പൂജാരിയായിരുന്ന ജയപ്രകാശിനെ ഊരായ്മ ദേവസ്വം പുറത്താക്കിയത്. തുടര്‍ന്ന് പ്രസിദ്ധീകരിച്ച നോട്ടില്‍ അബ്രാഹ്മണന്‍ എന്നു വിശേഷിപ്പിച്ചു. അബ്രാഹ്മണന്‍ ക്ഷേത്രത്തില്‍ പൂജാകര്‍മ്മം നടത്തിയത് ക്ഷേത്രം അശുദ്ധമായെന്നും ബിംബ ശുദ്ധി വരുത്തി ദേവപ്രശ്‌നം നടത്തേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു. പൊലീസില്‍ നല്‍കിയ പരാതിയിലും ഇവര്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രായശ്ചിത്തം നടത്തുകയും ചെയ്തിരുന്നു.

തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും അയിത്തവും ഭരണഘടന നിരോധിച്ചിട്ടുള്ളതാണെന്നും പരാതിക്കാരായ എന്‍എസ്എസ് കരയോഗം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഏതൊരാള്‍ക്കും ക്ഷേത്രത്തില്‍ പൂജ നടത്താനുള്ള അവകാശമുണ്ടെന്നും കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com