രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാന്‍ അമിത് ഷായുടെ പ്ലാന്‍; കോണ്‍ഗ്രസിനെ പിളര്‍ത്തുക ലക്ഷ്യം

സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പുണ്ടാക്കി കേരള രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനാണ് അമിത് ഷായുടെ പ്ലാന്‍
രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാന്‍ അമിത് ഷായുടെ പ്ലാന്‍; കോണ്‍ഗ്രസിനെ പിളര്‍ത്തുക ലക്ഷ്യം

കൊച്ചി: ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി നേട്ടമുണ്ടാക്കാന്‍ അമിത് ഷാ രൂപം നല്‍കിയ പദ്ധതി കേരളത്തിലും പരീക്ഷിക്കാനൊരുങ്ങുന്നു.  സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പുണ്ടാക്കി കേരള രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനാണ് അമിത് ഷായുടെ പ്ലാന്‍.

ഇതിനായി രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ഉന്നം വെച്ചിട്ടുണ്ടെന്നുമാണ് സൂചന. ബിജെപി നടത്തിയ രഹസ്യ സര്‍വേയില്‍, ഈ രണ്ട് കോണ്‍ഗ്രസ് നേതാക്കളേയും ബിജെപി പാളയത്തിലേക്ക് എത്തിച്ചാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. 

കേരളത്തിന് പുറമെ തെലങ്കാനയിലെ രാഷ്ട്ര സമിതിയില്‍ പിളര്‍പ്പുണ്ടാക്കാനും അമിത് ഷാ പ്ലാന്‍ തയ്യാറാക്കുന്നുണ്ട്. കേരളത്തിലെ പദ്ധതികള്‍ക്ക് അമിത് ഷാ നേരിട്ട് മേല്‍നോട്ടം നല്‍കുമ്പോള്‍, ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവാകും തെലങ്കാനയിലെ ബിജെപിയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. 

കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങള്‍ ഒരിടയ്ക്ക് ശക്തമായി വന്നിരുന്നെങ്കിലും അതെല്ലാം തരൂരും കോണ്‍ഗ്രസും തള്ളിയിരുന്നു. താന്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. നാല്‍പതിലധികം വര്‍ഷമായി രാജ്യത്തിന്റെ ബഹുസ്വരതയെ പറ്റി എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. അങ്ങിനെയുള്ള തനിക്ക് ഒരിക്കലും ബിജെപിയിലേക്ക് പോകാന്‍ സാധിക്കില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

കേരളത്തില്‍ നിന്നും നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകാന്‍ പദ്ധതിയിടുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചിരുന്നു. 

എന്നാല്‍ ആര്‍എസ്എസിന്റെ സങ്കുചിത നിലപാട് സംസ്ഥാനത്തെ
 എന്‍ഡിഎയുടെ വിപുലീകരണത്തിന് തടസമാകുന്നുവെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. എന്‍ഡിഎ വിപുലീകരണവുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച നേതാക്കളുമായി ആര്‍എസ്എസ് സഹകരിച്ചിരുന്നുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com