ഈ ദിവസം കാത്തിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വന്നു: പിണറായി വിജയന്‍

എന്നോടൊപ്പം നില്‍ക്കുകയും ഊര്‍ജം പകരുകയും ചെയ്ത  പാര്‍ട്ടിക്കും സഖാക്കള്‍ക്കും നന്ദി
ഈ ദിവസം കാത്തിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വന്നു: പിണറായി വിജയന്‍

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ദിനം കാത്തിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവന്നെന്നും പിണറായി വിജയന്‍ പറഞ്ഞു. സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതുമുതലുള്ള ഘട്ടങ്ങളില്‍ വലിയ വേട്ടയാടലാണ് നടന്നത്. എന്നെ മുന്‍ നിര്‍ത്തി സിപിഎം എന്ന പാര്‍ട്ടിയെ വേട്ടയാടാനാണ് സിബിഐ ശ്രമിച്ചത്. സിബിഐയ്്ക്ക് രാഷ്ട്രീയ ശക്തികളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. 

സിപിഎം കേന്ദ്ര കമ്മിറ്റി കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്ന് നിലപാടെടുത്തിരുന്നു. പിന്നീട് സിബിഐ കോടതി അത് ശരിവെച്ചപ്പോള്‍ ആനിലപാട് കൂടുതല്‍ വസ്തുതാപരമാകുകയായിരുന്നു. ഇപ്പോള്‍ ഹൈക്കോടതി തന്നെ സിബിഐ കോടതി വിധി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എനിക്കെതിരെയുള്ള കേസ് നിലനില്‍ക്കുകയില്ല എന്ന് കണ്ടെത്തി. 

സിബിഐുടെ മേലെവന്ന രാഷശ്ട്രീയ സമ്മര്‍ദ്ദമാണ് ഇതിന് കാരണം എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാഷ്ട്രീയ ഗൂഢാലോചന കോടതി കണ്ടെത്തി പുറത്തുകൊണ്ടുവന്നതില്‍ സന്തോഷമുണ്ട്.ജുഡീഷറി എല്ലായിപ്പോഴും സത്യം തെളിയിക്കുമെന്ന വിശ്വാസം ഹൈക്കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുന്നു.

ഈ ദിവസം കാത്തിരുന്ന പലരുമുണ്ട്, രണ്ട് തരത്തിലാണ്, പോസിറ്റിവായി കാണുന്നവരും ഉണ്ടായിരുന്നു അല്ലാത്തവരും ഉണ്ടായിരുന്നു ,കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളും സത്യം നേരത്തെ തിരിച്ചറിഞ്ഞവരായിരുന്നു. എന്നാല്‍ ചില നിഗൂഢ ശക്തികള്‍ വേട്ടയാടാന്‍ ഇതിന് പുറകേ ഉണ്ടായിരുന്നു.അവര്‍ക്ക് ഈ വിധി വലിയ നിരാശയുണ്ടാക്കും. എന്നോടൊപ്പം നില്‍ക്കുകയും ഊര്‍ജം പകരുകയും ചെയ്ത  പാര്‍ട്ടിക്കും സഖാക്കള്‍ക്കും നന്ദി പറയുന്നു. അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com