പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ ഇല്ല;  ശൈലജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി

ബാലവകാശ കമ്മീഷന്‍ നിയമനത്തില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ശൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. പരാമര്‍ശം നീക്കുയല്ല റിവ്യൂ പെറ്റീഷന്‍ നല്‍കുകയാണ് ചെയ്യേണ്ടതെന്നും  കോടതി
പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ ഇല്ല;  ശൈലജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി

കൊച്ചി:  ബാലവകാശ കമ്മീഷന്‍ നിയമനത്തില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന കെ കെ ശൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. പരാമര്‍ശം നീക്കുയല്ല റിവ്യൂ പെറ്റീഷന്‍ നല്‍കുകയാണ് ചെയ്യേണ്ടതെന്നും കോടതി നിരീക്ഷിച്ചു. സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്നും ചീഫ് ജസ്റ്റിസായ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കേസിലെ ഉത്തരവാദിത്തത്തില്‍ നിന്നും മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ കമ്മീഷന്‍ അംഗമായെന്നും കോടതി ചോദിച്ചു. ശൈലജ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി വെ്ച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com