പാതയോര മദ്യശാല: സര്‍ക്കാര്‍ തീരുമാനം ഇന്ന്

പാതയോരത്തെ മദ്യശാലകള്‍ തുറന്നാല്‍ 129 ബിയര്‍-ബൈന്‍ പാര്‍ലറുകള്‍, 76 കള്ളുഷോപ്പുകള്‍, പത്ത് മദ്യവില്‍പ്പന ശാലകള്‍, നാല് ക്ലബുകള്‍ എന്നിവ തുറക്കാന്‍ കഴിയും 
പാതയോര മദ്യശാല: സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന പാതകളുടെ കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി പ്രദേശങ്ങളിലെ മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. റോഡുകളെ കുറിച്ചുള്ള കണക്ക് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതിരുന്നത്. 

സംസ്ഥാനപാതകളുടെ കോര്‍പ്പറേഷന്‍-മുന്‍സിപ്പാലിറ്റി പ്രദേശത്തുകൂടി കടന്നുപോകുന്ന ഭാഗങ്ങളെ ജില്ലാ റോഡുകളായി മാറ്റണമെന്ന് എക്‌സൈസ് കമ്മീഷണര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ തീരുമാനമുണ്ടായാല്‍ 129 ബിയര്‍-ബൈന്‍ പാര്‍ലറുകള്‍, 76 കള്ളുഷോപ്പുകള്‍, പത്ത് മദ്യവില്‍പ്പന ശാലകള്‍, നാല് ക്ലബുകള്‍ എന്നിവ തുറക്കാന്‍ കഴിയും. 

ബിയര്‍-വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്ന എഴുപതോളം ഹോട്ടലുകള്‍ക്കും ത്രീസ്റ്റാറും അതിന് മുകളിലും പദവി ഉള്ളതിനാല്‍ അവിടങ്ങളിലു ം സര്‍ക്കാരിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ കഴിയും. സംസ്ഥാനപാതയിലെ മദ്യശാലകള്‍ പൂട്ടിയതോടെ വര്‍ഷം 500 കോടിയുടെ നഷ്ടമുണ്ടായതാണ് കണക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com