പിണറായിയെ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാടാക്കി; ആരോപണം വസ്തുതാപരമല്ലെന്ന് ഹൈക്കോടതി

എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നുവെന്ന് ഹൈക്കോടതി. പിണറായി വിജയന് എതിരായ ആരോപണം വസ്തുതാപരമല്ല
പിണറായിയെ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാടാക്കി; ആരോപണം വസ്തുതാപരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നുവെന്ന് ഹൈക്കോടതി. പിണറായി വിജയന് എതിരായ ആരോപണം വസ്തുതാപരമല്ല. കാബിനറ്റ് രേഖകള്‍ പരിശോധിച്ചാലും പിണറായിയെ കേസില്‍ പ്രതിയാക്കാനാവില്ലെന്ന് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാതോര്‍ത്ത വിധിന്യായത്തില്‍ ജസ്റ്റിസ് പി ഉബൈദ് ചൂണ്ടിക്കാട്ടി.

ലാവലിന്‍ ഇടപാടിന് കെഎസ്ഇബിയും ഉദ്യോഗസ്ഥരും മാത്രമാണ് ഉത്തരവാദികള്‍. ഇക്കാര്യത്തില്‍ ഒരു മന്തിയെ മാത്രം തെരഞ്ഞുപിടിച്ച് കുറ്റവാളിയാക്കാനാവില്ല. കേസില്‍ രണ്ടു മുതല്‍ നാലുവരെയുള്ള പ്രതികള്‍ വിചാരണ നേരിടണം. പിണറായി അടക്കം മൂന്നു പ്രതികള്‍ വിചാരണ നേരിടേണ്ടതില്ല. 

പിണറായി വിജയനു മുമ്പുള്ളവരും പിന്നീടു വന്നവരുമായ വൈദ്യുതി മന്ത്രിമാര്‍ എസ്എന്‍സി ലാവലിനുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പിണറായിയെ ഈ കേസില്‍ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാക്കുകയായിരുന്നുവെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മലബാര്‍ കാന്‍സര്‍ സെന്ററിനു കിട്ടേണ്ടിയിരുന്ന പണം ലാവലിന്‍ കരാറിന്റെ ഭാഗമല്ല. അത്തരമൊരു വാഗ്ദാനം കരാറായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് ഉബൈദ് 102 പേജുള്ള വിധിയില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com