മൃദുലയ്ക്ക് അഭിനന്ദനവുമായി സീതാറാം യെച്ചൂരി

മഹാരാജാസ് കോളേജ് ചെയര്‍പേഴ്‌സണ്‍ മൃദുലാ ഗോപിക്ക് അഭിന്ദനവുമായി യെച്ചൂരി -സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് മഹാരാജാസിന് വനിത സാരഥിയെ ലഭിക്കുന്നതെന്നും യെച്ചൂരി
മൃദുലയ്ക്ക് അഭിനന്ദനവുമായി സീതാറാം യെച്ചൂരി

കൊച്ചി: ചരിത്രം മാറ്റി ഏഴുപതിറ്റാണ്ടിനുശേഷം കേരളത്തിന്റെ പ്രിയ കലാലയത്തെ നയിക്കാന്‍ തെരഞ്ഞെടുക്കപെട്ട വനിതാ പോരാളിക്ക് അഭിനന്ദനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും. 

ദേശീയ സ്വാതന്ത്ര്യസമരത്തിലെ വിദ്യാര്‍ഥികളുടെ ധീരമായ ചെറുത്തുനില്‍പ്പിന്റെ വേദിയായിരുന്നു എറണാകുളം മഹാരാജാസ്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥിയൂണിയന്‍ ചെയര്‍പേഴ്‌സണായി വിജയിച്ച എസ്എഫ്‌ഐയുടെ എ ജി മൃദുല ഗോപിക്കാണ് യെച്ചൂരി ഫെയ്‌സ്്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചത്.  സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് മഹാരാജാസിന് വനിത സാരഥിയെ ലഭിക്കുന്നതെന്നും യെച്ചൂരി കുറിച്ചു. മൃദുല തെരഞ്ഞെടുക്കപെട്ടെന്ന വാര്‍ത്തയും യെച്ചൂരി പോസ്റ്റ് ചെയ്തിട്ടുണ്ട്. 

121 വോട്ടിനാണ് മൃദുല ഗോപി ചെയര്‍പേഴ്‌സണായി വിജയിച്ചത്. വനിതാ മുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെ ഏഴ് പ്രധാന സീറ്റിലേക്ക് വനിതകളെയാണ് എസ്എഫ്‌ഐ മത്സരിപ്പിച്ചത്. ഇതില്‍ ആറുപേരും വിജയിച്ചു. ആകെ പതിനാലില്‍ 13 സീറ്റും എസ്എഫ്‌ഐ നേടി. മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയും എസ്എഫ്‌ഐ പള്ളുരുത്തി ഏരിയ വൈസ്പ്രസിഡന്റുമാണ് മൃദുല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com