ആര്‍എസ്എസിന് ആരും മരുന്നിട്ടു കൊടുക്കരുത്; മുഖ്യമന്ത്രി

പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
ആര്‍എസ്എസിന് ആരും മരുന്നിട്ടു കൊടുക്കരുത്; മുഖ്യമന്ത്രി


തിരുവനന്തപുരം: പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന് ആരും മരുന്നിട്ടു കൊടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം ഗൗരവമുള്ളതാണെന്നും ഐജി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിതരണം ചെയ്ത രണ്ടു ലഘുലേഖകള്‍ കുഴപ്പമില്ലാത്തതാണ്,എന്നാല്‍ മറ്റൊന്നില്‍ ബഹുദൈവത്വത്തെ വിമര്‍ശിക്കുന്നുണ്ട്. ഇത് ഹിന്ദു വീടുകളിലും വിതരണം ചെയ്തു. ഇങ്ങനെ വിശ്വസിക്കാന്‍ അവകാശമുണ്ട്,എന്നാല്‍ ഇത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് ശരിയാണോ, മുഖ്യമന്ത്രി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com